വിദ്യാനഗര്‍: ജില്ലാ ആസ്ഥാനകേന്ദ്രമായ വിദ്യാനഗര്‍ കലക്‌ടറേറ്റ് ജംഗ്‌ഷനില്‍ ബഹുമുഖ ലക്ഷ്യങ്ങളോടെ സഅദിയ്യയുടെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന സഅദിയ്യ സെന്റര്‍ ഈ മാസം എട്ടിന് ഉച്ചക്ക് ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക് 12 മണിക്ക് സ്റ്റഡി സെന്റര്‍ രണ്ടാം നിലയുടെ ഉദ്‌ഘാടനം ശൈഖ് ഫസല്‍ അല്‍ ഹമ്മാദി അബൂദാബി നിര്‍വഹിക്കും. സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. ജുമുഅ നിസ്‌കാരശേഷം സഅദിയ്യ ഷോപ്പിംഗ് സെന്ററിന്റെ ഉദ്‌ഘാടനം യു എ ഇ മതകാര്യ ഉപദേഷ്‌ടാവ് സയ്യിദ് അലിയ്യുല്‍ ഹാശ്‌മി നിര്‍വഹിക്കും. പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റലിനു ശൈഖ് ബദര്‍ ഹിലാല്‍ ശിലയിടും. മൗലാന എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരും നേതാക്കളും സംബന്ധിക്കും. രണ്ടുമണിക്ക് സാംസ്‌കാരിക സമ്മേളനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മഹാരാഷ്‌ട്ര മന്ത്രി നിധിന്‍ കാശിനാഥ് റാവുത്തര്‍ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എ ഐ സി സി സെക്രട്ടറി ഡോ. ശക്കീല്‍ അന്‍സാരി മുഖ്യാതിഥികളായിരിക്കും. വഖ്‌ഫ്‌ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്‌ദുല്‍ ഖാദിര്‍ എം എല്‍ എയില്‍ നിന്ന് ഖാദര്‍ തെരുവത്ത് ബ്രോഷര്‍ ഏറ്റുവാങ്ങും. മുഹമ്മദ്‌കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend