കോഴിക്കോട്: മുഴുവന്‍ തിന്മകളുടേയും ഉത്ഭവങ്ങള്‍ക്ക് കാരണമാകുന്ന മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്ന് അഖിലേന്ത്യ സുന്നിജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ആവശ്യപ്പെട്ടു. വിശുദ്ധ ഇസ്ലാം മദ്യം ആപത്താണെന്ന് വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യനെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന മദ്യം വഴി രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങള്‍ എണ്ണമറ്റതാണ്. രാജ്യത്ത് ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും അടിമകളാണ്. അതിനാല്‍ സംസ്ഥാനത്തിന് ലഭിക്കുന്ന തുഛമായി നികുതി വരുമാനത്തിന്റെ പേരില്‍ മദ്യം നിരോധിക്കാതിരിക്കുന്നത് ന്യായമല്ല. പൗരന്മാരുടെ ആരോഗ്യത്തേയും ജീവനെയും അപകടപെടുത്തുന്ന മദ്യം വഴിലഭിക്കുന്ന വരുമാനം വേണ്ടെന്ന് വെച്ച് പൗരന്റെ സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും അതിന് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. |
Wednesday, September 08, 2010
മദ്യം സമ്പൂര്‍ണമായി നിരോധിക്കണം: കാന്തപുരം
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend