Friday, May 14, 2010

ഖാസി ബൈഅത്തിന്റെ പേരില്‍ കുമ്പളയില്‍ നടന്നത് രാഷ്ട്രീയ നാടകം

കുമ്പള: ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഖാസി ബൈഅത്ത് തനി രാഷ്ട്രീയ നാടകമായി മാറി. ശരീഅത്ത് നിയമപ്രകാരം മഹല്ലുകളുടെ ഉത്തരവാദപ്പെട്ടവര്‍ കൂടിയാലാചിച്ച് തീരുമാനിച്ച ശേഷം നിയമാനുസൃതം ബൈഅത്ത് ചെയ്യുന്നതിന് പകരം രാഷ്ട്രീയ നേതാക്കള്‍ സ്റ്റേജില്‍ കയറി ഖാസിയെ പ്രഖ്യാപിക്കുന്നതാണ് കുമ്പളയില്‍ കണ്ടത്. 21 മഹല്ലുകള്‍ ഖാസിയെ ബൈഅത്ത് ചെയ്തുവെന്നാണ് മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. ഇതില്‍ പകുതിയിലേറെ മഹല്ലുകളിലും ഇതുസംമ്പന്ധമായി കൂടിയലേചനയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നാണറിയുന്നത്. കളത്തൂര്‍ മഹല്ലിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതാവാണ് സ്റ്റേജിലെത്തിയത്. കളത്തൂര്‍ മഹല്ലില്‍ ഖാസി ബൈഅത്ത് സംബന്ധമായി ഒരു ചര്‍ച്ചയും ഇതു വരെ നടന്നിട്ടുമില്ല.കൊടിയമ്മ, ആരിക്കാടി, ബന്നങ്കുളം, മൊഗ്രാല്‍, ചളിയങ്കോട് തുടങ്ങി പല മഹല്ലുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി. എല്ലാ മഹല്ലുകാരും ഖാസിയെ ബൈഅത്ത് ചെയ്യാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ വക്കാലെത്ത് ഏല്‍പിച്ചുവെന്നും അദ്ദേഹമാണ് ഖാസിയെ ഔദ്യോഗിഗമായി ബൈഅത്ത് ചെയ്തുവെനന്#ുമാണ് സംഘാടകര്‍ അറിയിച്ചത്. രാഷ്ടീയക്കാരുടെ ഇംഗിതത്തിനൊത്ത് ശരീഅത്ത് നിയമങ്ങളെ കാറ്റില്‍ പറത്തിയ ചിലരുടെ നടപടിയില്‍ മഹല്ല് തലങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ശരീഅത്ത് നിയമ പ്രകാരമല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഖാസിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മഹല്ലുകാരുടെ നിലപാട്. ഇവരുടെ ബൈഅത്ത് സമ്മേളനത്തിലുടനീളം രാഷ്ട്രിയ നിറം പ്രകടമായിരുന്നു. കാന്തപുരത്തെ തെറി പറഞ്ഞ് കൊണ്ടാണ് പരിപാടി തുടങ്ങിയത്. സിയാറത്തിന് പകരം മൊഗ്രാല്‍ ലീഗ് ഹൗസില്‍ നിന്നാണ് ഖാസിയെ ആനയിച്ചത്. ഇവരുടെ സമസ്തയുടെ ജനറല്‍ സെക്രട്ടറി വേദിയിലുണ്ടായിരുന്നിട്ടും ചടങ്ങ് ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ പാര്ട്ടിയുടെ ജില്ലാ പ്രസിഡന്റും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പരിപാടിക്കെതിരെ നിഷ്പക്ഷമതികളില്‍ പോലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

No comments:

Post a Comment

thank you my dear friend