Tuesday, December 21, 2010

എന്‍ഡോസള്‍ഫാന്‍: എസ് എസ് എഫ് കൊളാഷ് പ്രദര്‍ശനം നടത്തി

മലപ്പുറം: മനുഷ്യജീവനുകളെ കാര്‍ന്നുതിന്നുന്ന മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിനു മുന്നോടിയായി തെക്കന്‍ കുട്ടൂര്‍ യൂനിറ്റ്, ബി പി അങ്ങാടി സെക്ടര്‍, തിരൂര്‍ ഡിവിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതഫലം വിവരിക്കുന്ന കൊളാഷ് പ്രദര്‍നം നട ത്തി.

എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചുജീവിക്കുന്നവരുടെ നേര്‍ക്കാഴ്ചകള്‍ കാണാന്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ എത്തി. എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെക്കുറിച്ച് കാമ്പയിനും സംഘടിപ്പിച്ചു.

No comments:

Post a Comment

thank you my dear friend