സഅദിയ്യ സ്‌കൂളിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി |
കാസര്‍കോട്: സഅദിയ അണ്‍എയ്ഡഡ് യു.പി.സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് ഉദുമ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഡി.സി.റോഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. മാര്‍ച്ച് എസ്.വൈ.എസ്.കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സഅദി ഫൈസി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മഅ്ദനി അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി എന്നിവര്‍ സംസാരിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതം പറഞ്ഞു. ചിത്താരി അബ്ദുല്ല ഹാജി, വി.കെ.അബ്ദുല്ല ഹാജി, ഷാഫി ഹാജി കീഴൂര്‍, ഹമീദ് പരപ്പ, അബ്ദുല്ല ലത്തീഫ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. |
Monday, December 20, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend