കാസര്‍കോട്ട് ശാശ്വത സമാധാനത്തിന് കൈകോര്‍ക്കണം: സമസ്ത |
കാസര്‍കോട്:”നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടയ്ക്കിടെയു ാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ദേളി സഅദിയ്യയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ജില്ലയില്‍ ശാശ്വത സമാധാനമു ാക്കുന്നതിന് എല്ലാ വിഭാഗമാളുകളും കൈകോര്‍ക്കണമെന്ന് മുശാവറ ആഹ്വാനം ചെയ്തു. ഓരോ ഗ്രാമങ്ങളിലും സൗഹാര്‍ദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവര്‍ യോജിച്ച് ശ്രമിക്കണം. മഹല്ലുകളില്‍ വര്‍ഗീയതക്കും തീവ്രചിന്തക്കുമെതിരെ ശക്തമായ ബോധവത്കരണത്തിന് സമസ്ത നേതൃത്വം നല്‍കും. ഗ്രാമങ്ങളുടെ സമാധാനം തകര്‍ക്കുന്ന മദ്യം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെയും ബോധവത്കരണം നടത്തും. പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എന്‍ എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സ്വാലിഹ് സഅദി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി എ ബി മൊയ്തു സഅദി സ്വാഗതം പറഞ്ഞു. |
Wednesday, June 02, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend