Wednesday, June 02, 2010

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മേഖലാ സമ്മേളനം 12ന് സഅദിയ്യയില്‍
കാസര്‍കോട്: മദ്രസാധ്യാപകരുടെ പ്രബല സംഘടനയായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരുപതാം വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന കാസര്‍കോട് മേഖലാ മുഅല്ലിം സമ്മേളനം ഈ മാസം 12 ന് ശനിയാഴ്ച ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടക്കുന്ന സമ്മേളനത്തില്‍ കാസര്‍കോട് ജില്ലയിലെ 500 ലേറെ മുഅല്ലിംകള്‍ സംബന്ധിക്കും. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസിയുടെ പ്രാര്‍ത്ഥനയോടെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ എയ്ജിലെ മതബോധനം, മാതൃകാ മുഅല്ലിം, ആധുനിക മദ്രസ എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസ്സുകള്‍ക്ക് എന്‍.കെ അബ്ദു റഹ്മാന്‍ കോഴിക്കോട്, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, മുഹമ്മദലി മാസ്റ്റര്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കും. ഇതു സംബന്ധമായി ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ഇബ്രാഹീം സഖാഫി, ബശീര്‍ മങ്കയം, മുഹമ്മദ് മുസ്‌ലിയാര്‍ മഞ്ചേശ്വരം, ഇല്‍യാസ് കൊറ്റുമ്പ, അശ്രഫ് നഈമി, ഹസന്‍ അഹ്‌സനി കുബണൂര്‍ പ്രസംഗിച്ചു.

No comments:

Post a Comment

thank you my dear friend