Tuesday, May 04, 2010

അബ്ദുര്‍റഹ്മാന്‍ ഇച്ചിലങ്കോട് വാഹനാപകടത്തില്‍ മരണപ്പെട്ടു.

എസ് വൈ എസ് റിയാദ് സജീവ പ്രവര്‍ത്തകനും, സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സഹകാരിയുമായ അബ്ദുര്‍റഹ്മാന്‍ ഇച്ചിലങ്കോട് കുമ്പള ആരിക്കാടിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കുമ്പള ശാന്തിപ്പള്ളയില്‍ നടന്ന ഖാസി സ്ഥാനാരോഹണ പരിപാടിയില്‍ സംബന്ധിക്കാന്‍ വരുന്ന വഴിയിലാണ് അപകടമുണ്ടായത്്. പരിപാടിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, മൗലാനാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, ബി എസ് അബ്ദുല് ക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എ കെ ഇസ്സുദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.

No comments:

Post a Comment

thank you my dear friend