പൊസോട്ട് തങ്ങളുടെ ഖാസി ബൈഅത്ത് ഇന്ന്: കാന്തപുരം തലപ്പാവണിയിക്കും
(news: basheer pulikoor) കുമ്പള: കുമ്പള - മഞ്ചേശ്വരം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി പ്രമുഖ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറീഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കും. വിവിധ മഹല്ലുകളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ പൊസോട്ട് തങ്ങളെ മഹല്ല് ഖാസിയായി ബൈഅത്ത് ചെയ്യും. ചെവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍ നടക്കുന്ന കൂട്ട സിയാറത്തു നടക്കും തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ പൊസോട്ട് തങ്ങളെ കുമ്പള ശാന്തിപ്പള്ളം അഹ്ദല്‍ നഗറിലേക്ക് ആനയിക്കും. 4 മണിക്ക് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന സമ്മേളനം നൂറുല്‍ ഉലമ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അധ്യക്ഷത വഹിക്കും. സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. . കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തലപ്പാവണിയിക്കും. ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ഷാളണിയിക്കും. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളിഗെ എന്നിവര്‍ ആശിര്‍വ്വാദം നേരും.ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍. എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലിയാര്‍, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ സഅദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, എം അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ മഹല്ലുകളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. നിലവില്‍ ബേഡടുക്ക- കുറ്റിക്കോല്‍ മഹല്ല് ജമാഅത്ത് ഖാസിയായ തങ്ങള്‍ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥ്യം വഹിക്കുന്നു.
Tuesday, May 04, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend