സുന്നി ജന സ്ഹസ്രങ്ങള്‍ക്ക് ആത്മ നിര്‍വൃതിയേകി പൊസോട്ട് തങ്ങള്‍ ഖാസിയായി.
കുമ്പള ശാന്തിപ്പള്ള മസ്ജിദ് തഖ് വ പരിസരത്ത് തടിച്ച് കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി കുമ്പള മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാളിയായി സ്ഥാനമേറ്റു. നിലവില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനായ തങ്ങള്‍ ബേഡഡുക്ക കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത്, കടലുണ്ടി മഹല്ല് ഖാസി സ്ഥാനവും മള്ഹര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനവും സഅദിയ്യ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. തങ്ങളുടെ നേതൃ സൗഭാഗ്യം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് തുളു നാടന്‍ മഹല്ലുകള്‍ക്ക്. വൈകിട്ട് മുഹിമ്മാത്തില്‍ സയ്യദ് താഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മഖാം സിയാറത്തിന് ശേഷം ശാന്തിപ്പള്ള അഹ്ദല്‍ നഗറിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തങ്ങളെ ആനയിച്ചു. സ്ഥാനാരോദ് ഹണ സമ്മേളനം നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്്ഘാടനം ചെയ്തു ഖമറുല്‍ ഉലമ കാന്തപുരം എ.പി ഉസ്താദ് തലപ്പാവ് അണിയിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ആലമ്പാടി ഉസ്താദ് ശാളണിയിച്ചു.
Tuesday, May 04, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend