Thursday, May 06, 2010

അബ്ദുറബ്മാന്‍ ഇച്ചിലങ്കോടിന്റെ മയ്യത്ത് ഖബറടക്കി

കുമ്പള: കഴിഞ്ഞദിവസം കുമ്പളയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ ആരിക്കാടിയില്‍ ബൈക്കപകടത്തില്‍ മരിച്ച റിയാദ് എസ് വൈ എസ് കമ്മിറ്റിയംഗവും സജീവ സുന്നി പ്രവര്‍ത്തകനുമായ അബ്ദുറഹ്മാന്‍ ഇച്ചിലങ്കോടിന്റെ മയ്യിത്ത് നൂറുകണക്കിനു പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ പച്ചമ്പള ദീനാര്‍ നഗര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. രാവിലെ മംഗല്‍പാടി പി എച്ച് സിയില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച മയ്യത്ത് കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു. മയ്യത്ത് നിസ്‌കാരത്തിനു സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നേതൃത്വം നല്‍കി. എസ് വൈ എസ് ജില്ലാ നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. നാട്ടില്‍ എസ് എസ് എഫിന്റെ സജീവ പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ എന്ന നാട്ടുകാരുടെ റശീദ് സഊദിയില്‍ ജോലി തേടിയെത്തിയപ്പോഴും പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. റിയാദ് എസ് വൈ എസ്, മുഹിമ്മാത്ത്, മള്ഹര്‍, സഅദിയ്യ കമ്മിറ്റികളിലെല്ലാം സജീവ നേതൃത്വം വഹിച്ചിരുന്നു. നാലു മാസംമുമ്പ് അവധിക്ക് നാട്ടില്‍ വന്നപ്പോഴും സുന്നി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബന്തിയോട്ട് ഇന്ന് നടക്കുന്ന ആദര്‍ശ സമ്മേളനത്തിന്റെ പ്രചചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കുമ്പളയില്‍ നടന്ന ഖാസി ബൈഅത്ത് സമ്മേളന വിജയത്തിനും രംഗത്തു ായിരുന്നു. 16ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടത്തില്‍ പെട്ട് മരണപ്പെടുന്നത്. എല്ലാവര്‍ക്കും നല്ലതുമാത്രം പറയാനുള്ള അബ്ദുറഹ്മാന്റെ മരണം പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അബ്ദുറഹ്മാനുവേ ി എല്ലാ യൂനിറ്റുകളിലും തഹ്‌ലീല്‍ സദസ്സുകള്‍ സംഘടിപ്പിക്കാനും മയ്യിത്ത് നിസ്‌കരിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

No comments:

Post a Comment

thank you my dear friend