കറന്തക്കാട് വാഹനാപകടത്തില്‍ മരിച്ച മൈമൂനയുടെ മയ്യത്ത് ഖബറടക്കി; പരിക്കേറ്റ കുട്ടിയുടെ ചികിത്സ സിറ്റിഗോള്‍ഡ് ഏറ്റെടുത്തു | ||||
കാസര്‍കോട്: ചൊവ്വാഴ്ച വൈകിട്ട് ലോറിക്ക് പിറകില്‍ മാരുതി കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബന്തിയോട് കുബണ്ണൂരിലെ മൂസയുടെ ഭാര്യ മൈമൂനയുടെ മയ്യത്ത് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക്ദീനാര്‍ കുളിപ്പിച്ച ശേഷമാണ് ചേരങ്കൈയിലെ തറവാട്ട് വീട്ടില്‍ എത്തിച്ചത്. മാലിക്ദീനാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ ശംസീര്‍ ഉമ്മയെ അവസാനമായി ഒരുനോക്കാനായി വീട്ടിലെത്തിയിരുന്നു. മൈമൂനയുടെ ആകസ്മികമായ മരണവും കുടുംബത്തിന് നേരിട്ട ദുരന്തവും ജനങ്ങളെ കരളലിയിപ്പിച്ചു. ദുഖഭാരത്തോടെയാണ് നാട്ടുകാര്‍ മൈമൂനയുടെ മൃതദേഹം ഖബറടക്കാനായി കൊണ്ട് പോയത്. മകന്‍ ഷെഫീഖും, മൈമൂനയുടെ സഹോദരി ആയിഷയുടെ മകന്‍ സക്കറിയ(നാല്), ഷെഫീഖിന്റെ ഭാര്യ കുബ്‌റയും ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചിത്സയിലാണ്. ഇവരെ കൂടാതെ സഫീന, ഹനീഫ്, അഷ്ക്കര്‍ എന്നിവരും മംഗലാപുരം ആശുപത്രില്‍ ചികിത്സയിലാണ്. ഇതില്‍ ഷെഫീഖ്, കുബ്‌റ, സക്കറിയ എന്നിവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ കുബൃഅയെ ബുധനാഴ്ച വൈകിട്ടോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. സക്കറിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്. മുഖത്തിന്റെ ഒരു ഭാഗം പറിഞ്ഞ് പോയ നിലയിലാണ് സക്കറിയയെ ആശുപത്രിയിലെത്തിച്ചത്. സക്കറിയയുടെ ചികിത്സയുടെ മുഴുവന്‍ ചെലവും സിറ്റിഗോള്‍ഡ് ജ്വല്ലറി ഏറ്റെടുത്തു. പാവപ്പെട്ട കുടുംബത്തിന് സംഭവിച്ച ഈ ദുരന്തത്തില്‍ നാടൊന്നാകെ സഹായ പാതയിലാണ്. ആശുപത്രിയിലെത്തിയ പലരും ചികിത്സാ സഹായം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനും മരിച്ച മൈമൂനയുടെ കുടുംബത്തെ സഹായിക്കാനായി സഹായകമ്മിറ്റി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുക്കര്‍ |
Wednesday, August 04, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend