Thursday, August 26, 2010

പ്രാര്‍ഥനാ മന്ത്രങ്ങളുമായി എസ്.വൈ.എസ് റമളാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപനം

Kasaragod News

കാസര്‍കോട്: സാമൂഹ്യ തിയകള്‍ക്കും വിശ്വാസ വൈകല്യള്‍ക്കുമെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്ന പ്രഖ്യാപനത്തോടെ എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസമായി കാസര്‍കോട് റയ്യാന്‍ നഗരിയില്‍ നടന്നു വന്ന എളമരം റഹ്മത്തുല്ലാഹ് സഖാഫിയുടെ ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയ്ക്ക് ആത്മീയ സംഗമത്തോടെ പ്രൗഢ സമാപനം. പാപങ്ങളില്‍ നിന്ന് മുക്തി നേടി വിശുദ്ധ റമളാന്‍ നല്‍കിയ വ്രതവിശുദ്ധിയുമായി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായാണ് ആയിരങ്ങള്‍ റയ്യാന്‍ നഗരിയോട് വിടചൊല്ലിയത്. ഖാസി സയ്യിദ് മുഹമ്മ്ദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന തൗബയും സമൂഹ പ്രാര്‍ത്ഥനയും സമാപന വേദിയെ ധന്യമാക്കി.

വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി എസ്.വൈ.എസ് നടത്തി വരുന്ന ഖുര്‍ആന്‍ ക്യാമ്പയില്‍ ഭാഗമായാണ് പ്രഭാഷണം നടന്നത്. ആനുകാലിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം വിളംബരം ചെയത് നടന്ന പ്രഭാഷണം കാസര്‍കോടിന് വിജ്ഞാന വിരുന്നായി.

സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിധരണം ചെയ്തു. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഖമറലി തങ്ങള്‍, കെ.എസ്.എം. പയോട്ട, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്സുദ്ദീന്‍ സഖാഫി, ചിത്താരി അബ്ദുല്ല ഹാജി, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എ.ബി.അബ്ദുല്ല മാസ്റ്റര്‍, ബി.കെ അബ്ദുല്ല ഹാജി, മൂസല്‍ മദനി തലക്കി, എ.ബി. മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, കെ.അബ്ദു റഹ്മാന്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ബശീര്‍ പുളിക്കൂര്‍, വിന്‍സന്റ് മുഹമ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, സത്താര്‍ ചെമ്പരിക്ക, ജബ്ബാര്‍ ഹാജി ശിരിബാഗില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസ്ബുല്ല തളങ്കര സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

No comments:

Post a Comment

thank you my dear friend