Thursday, August 26, 2010

ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് ഞായറാഴ്ച

കാസര്‍കോട്: വിശുദ്ധ റമളാന്‍, വിശുദ്ധ ഖുര്‍ആന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് ഈ മാസം 29 ഞായറാഴ്ച വൈകിട്ട് കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകിട്ട് 4 ന് രജിസ്‌ട്രേഷന്‍. 4.30 മുതല്‍ തുടങ്ങുന്ന ക്യാമ്പില്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ബി.എസ് ഭ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ജില്ല ഇതുവരെ എന്ന വിഷയത്തില്‍ സമഗ്ര സംഘടനാ ചര്‍ച്ച നടക്കും. എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച 10 കോടി രൂപയുടെ റിലീഫ് പദ്ധതിയുടെ ജില്ലാ തല ഏകോപനങ്ങള്‍ക്ക് വേദിയുണ്ടാക്കും. റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി കീഴ് ഘടകങ്ങളില്‍ നടന്നു വരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യും. സമൂഹ നോമ്പ് തുറയോടെ സമാപിക്കും.

എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മേഖലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സ്വാഗത സംഘം ഭാരവാഹികള്‍ എന്നിവരാണ് ക്യാമ്പില്‍ പ്രതിനിധികള്‍. ക്യാമ്പ വിജയിപ്പിക്കാന്‍ ജില്ലാ എസ്.വൈ.എസ് ആഹ്വാനം ചെയ്തു.

No comments:

Post a Comment

thank you my dear friend