Thursday, June 10, 2010

മുഹിമ്മാത്ത് സംസ്ഥാന പ്രചരണോദ്ഘാടനം 16 ന്

മഞ്ചേശ്വരം: ജൂലൈ അവസാനം പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ നാലാം ആണ്ട ് നേര്‍ച്ചയുടെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും കേരള കര്‍ണാടക സംസ്ഥാനതല പ്രചരോണോദ്ഘാടനം 16 ന് കുഞ്ചത്തൂരില്‍ നടക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും സയ്യിദുമാരും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന് പ്രാദേശിക സംഘാടകസമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: അബ്ദുല്‍ ഹമീദ് കുഞ്ചത്തൂര്‍ (ചെയര്‍.), മുഹമ്മദ് ഹാജി ഉദ്യാവര്‍, അബ്ദുല്‍ ഖാദിര്‍ (വൈ.ചെയര്‍.), ബഷീര്‍ മുസ്‌ലിയാര്‍ കുഞ്ചത്തൂര്‍ (ജന.കണ്‍.) അബ്ദുല്‍ ഖാദിര്‍ ഫൈവ് സ്റ്റാര്‍, റമീസ് (ജോ.കണ്‍) അബ്ദുല്‍ ഹമീദ് ഹാജി (ട്രഷറര്‍) ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കെ ബാവ അധ്യക്ഷത വഹിച്ചു. ഹൈദര്‍ സഖാഫി സ്വാഗതവും ഹാഫിള് യഅ്ഖൂബ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

thank you my dear friend