Thursday, June 10, 2010

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ 13-ന് സയ്യിദ് കൂറ തങ്ങള്‍ സംബന്ധിക്കും.

സഅദാബാദ്: ആയിരങ്ങള്‍ക്ക് ആത്മ ശാന്തിയേകി ജാമിഅ സഅദിയ്യയില്‍ മാസം തോറും നടത്തി വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ജൂണ്‍ 13 (ഞായര്‍) വൈകുന്നേരം 7 മണിക്ക് നടക്കും. ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കൂറ തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തും. എ കെ അബ്ദുറഹ് മാന്‍ മുസ്ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ അല്‍ അഹ്ദല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്ത്രീകളുടെ പ്രത്യേക പഠന ക്ലാസ് നടക്കും.

No comments:

Post a Comment

thank you my dear friend