Tuesday, March 01, 2011


systvm270211.jpg00205_98039.jpg

എസ്.വൈ.എസ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ- കാന്തപുരം
ചാരുംമൂട്: ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സുന്നി യുവജനസംഘമെന്ന് സുന്നി ജം ഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ചാരുംമൂട്ടില്‍ എസ്.വൈ.എസ്. ജില്ലാതല നബിദിനറാലിയും ഹുബ്ബുല്‍ റസൂല്‍ കോണ്‍ഫറന്‍സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദവും തീവ്രവാദവും നല്ലതല്ല. ഇത് രാജ്യത്ത് ഛിദ്രതയും അക്രമവും കുഴപ്പവും സൃഷ്ടിക്കും. തിവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എന്നും ശക്തമായി നിലപാടെടുത്തിട്ടുള്ളത് ഇസ്‌ലാമാണെന്നും കാന്തപുരം പറഞ്ഞു.

കേരളത്തില്‍ മദ്യപരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വം നശിക്കുന്നതുകൊണ്ടാണ് ഇവരുടെ എണ്ണം വര്‍ധിക്കുന്നത്. മദ്യപാനത്തിനെതിരെ ജാതിയോ, മതമോ, വര്‍ഗമോ നോക്കാതെ മനുഷ്യരൊന്നായി രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. എം.എം.ഹനീഫ് മൗലവി അധ്യക്ഷത വഹിച്ചു. ഹാമിദ് ബാഫഖി തങ്ങള്‍, എസ്.അഷ്‌റഫ് സഖാഫി താമരക്കുളം, പി.കെ.മുഹമ്മദ് ബാദ്ഷ സഖാഫി, കെ.കെ.ഷാജു എം.എല്‍.എ., വി.വിനോദ്, എ.എം.ഹാഷിര്‍, ഹൈദ്രൂസ് മുസലിയാര്‍, എ.സൈഫുദ്ദീന്‍, എ.ത്വാഹ മുസലിയാര്‍, എസ്.നസീര്‍, കെ.ഫസല്‍ അലിഖാന്‍, ചുനക്കര ജനാര്‍ദനന്‍ നായര്‍, കെ.എന്‍. സുലൈമാന്‍ റാവുത്തര്‍, നിസാര്‍ മാക്കിയില്‍, സിനോജ് താമരക്കുളം എന്നിവര്‍ പ്രസംഗിച്ചു.