Monday, November 30, 2009
മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ഥി ഹനീഫ് ഹിമമി അന്തരിച്ചു
മംഗലാപുരം: മന്‍ചി സ്വദേശിയും മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ഥിയും അംഗടിമുഗര്‍ ഖത്തീബ് നഗര്‍ മസ്ജിദ് ഇമാമുമായി ജോലിചെയ്തിരുന്ന മുഹമ്മദ് ഹനീഫ് ഹിമമി അന്തരിച്ചു. പനി ബാധിച്ച് മംഗലാപുരം ഹോസ്പിറ്റലില്‍ ഒരാഴ്ചത്തോളം ചികിത്സയിലായിരുന്നു. തിങ്കള്‍ വൈകുന്നേരമാണ് മരണപ്പെട്ടത്. ആലമ്പാടി ഉസ്താദ്, ബെള്ളിപ്പാടി ഉസ്താദ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇസ്സുദ്ദീന്‍ സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. അബ്ദുര്‍റഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, മുനീര്‍ ഹിമമി, സയ്യിദ് മുനീര്‍ തങ്ങള്‍ തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി.
മുഹിമ്മാത്ത് ഓണ്‍ലൈന്‍ ലൈവ് ക്ളാസ്സിന് തുടക്കമായി
മുഹിമ്മാത്ത് നഗര്‍: ഓണ്‍ലൈന്‍ വാര്‍ത്താ ചാനലായ മുഹിമ്മാത്ത് ഡോട്ട് കോമിന്റെ പുതിയ സംരംഭമായ ഓണ്‍ലൈന്‍ ലൈവ് ബ്രോഡ്കാസ്റിങ്ങിന് മുഹിമ്മാത്തില്‍ തുടക്കമായി. പെരുന്നാള്‍ മുന്നൊരുക്കം, സ്ഥാപന വിശേഷം, സംഘ ചലനം, അനുസ്മരണ പ്രഭാഷണം, കലാ വിരുന്ന് തുടങ്ങിയവ തല്‍സമയ സംപ്രേഷണത്തില്‍ ശ്രദ്ധേയമായി. പ്രഥമ എപ്പിസോഡ് വീക്ഷിക്കാന്‍ തന്നെ നിരവധി പ്രേക്ഷകര്‍ മുഹിമ്മാത്ത് ഡോട്ട് കോം സന്ദര്‍ശിച്ചു. വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, മൂസ സഖാഫി കളത്തൂര്‍, മുനീര്‍ ഹിമമി മാണിമൂല തുടങ്ങിയവര്‍ നേതൃത്വം നല്കി. കലാ വിരുന്നില്‍ സ്കൂള്‍ ഓഫ് ദഅ്വ വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനമുണ്ടായി. അബ്ദുസ്സലാം ഐഡിയ, ആദം സഖാഫി പള്ളപ്പാടി, എ.കെ സഅദി ചുള്ളിക്കാനം, മുഹ്യദ്ദീന് ഹിമമി ചേരൂര്‍, ആരിഫ് സി.എന്‍, ജാഫര്‍ കര, ഉമര്‍ അന്നട്ക്ക തുടങ്ങിയവര്‍ ബ്രോഡ്കാസ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അടുത്ത ലൈവ് പ്രോഗ്രാം ഡിസമ്പര്‍ നാലാം തീയ്യതി നടക്കും
ത്യാഗ സമര്പ്ണത്തിലൂടെ ജീവിതം ധന്യമാക്കുക: കൊല്ലമ്പാടി സഅദി
ദുബൈ: തീഷ്ണമായ പരീക്ഷണങ്ങള്‍ക്കും ത്യാഗപങ്കിലമായ അനുഭവ യാര്ത്ഥ്യങ്ങള്ക്കും വിധേയമായ തന്റെ ജീവിതംലോകത്തിന് മുന്നില്‍ നിഷ്കളങ്കമയി സമര്‍പിച്ച ഇബ്രാഹിം നബിയുടെ പാത പിമ്പറ്റലാണ് വിജയ നിതാനമെന്നും അതുപേക്ഷിച്ച ആധുനിക സമൂഹം ഇതര കാരണങ്ങള്‍ പറഞ്ഞ് വിലപിച്ചിട്ട് ഫലമില്ലെന്നും ജാമിഅ സഅദിയ്യ അറബിയ്യ കേന്ദ്ര പ്രതിനിധി കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി പ്രസ്ഥാവിച്ചു. എസ് വൈ എസ് കാസറഗോഡ് ജില്ലാ ദുബൈ കമ്മിറ്റി സഅദിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗയ്യിദ് ഇബ്രാഹീമുല്ഹൈദ്രൂസി (കല്ലക്കട്ട തങ്ങള്‍) പ്രാര്‍ഥനക്ക് നേതൃത്വം നല്കി. മുഹമ്മദ് സഅദി കൊച്ചി, കരീം തളങ്കര, കന്തല്‍ സൂപ്പി മദനി, ഇബ്രാഹിം കളത്തൂര്‍, വൈ അബ്ദുല്‍ ഖാദിര്‍ എരോല്‍, എ ആര് മുട്ടത്തോടി, അഹ്മദ് ചെട്ടുംകുഴി തുടങ്ങിയവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)