മുഹിമ്മാത്ത് നഗര്‍: ഓണ്‍ലൈന്‍ വാര്‍ത്താ ചാനലായ മുഹിമ്മാത്ത് ഡോട്ട് കോമിന്റെ പുതിയ സംരംഭമായ ഓണ്‍ലൈന്‍ ലൈവ് ബ്രോഡ്കാസ്റിങ്ങിന് മുഹിമ്മാത്തില്‍ തുടക്കമായി. പെരുന്നാള്‍ മുന്നൊരുക്കം, സ്ഥാപന വിശേഷം, സംഘ ചലനം, അനുസ്മരണ പ്രഭാഷണം, കലാ വിരുന്ന് തുടങ്ങിയവ തല്‍സമയ സംപ്രേഷണത്തില്‍ ശ്രദ്ധേയമായി. പ്രഥമ എപ്പിസോഡ് വീക്ഷിക്കാന്‍ തന്നെ നിരവധി പ്രേക്ഷകര്‍ മുഹിമ്മാത്ത് ഡോട്ട് കോം സന്ദര്‍ശിച്ചു. വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, മൂസ സഖാഫി കളത്തൂര്‍, മുനീര്‍ ഹിമമി മാണിമൂല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലാ വിരുന്നില്‍ സ്കൂള്‍ ഓഫ് ദഅ്വ വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനമുണ്ടായി. അബ്ദുസ്സലാം ഐഡിയ, ആദം സഖാഫി പള്ളപ്പാടി, എ.കെ സഅദി ചുള്ളിക്കാനം, മുഹ്യദ്ദീന്‍ ഹിമമി ചേരൂര്‍, ആരിഫ് സി.എന്‍, ജാഫര്‍ കര, ഉമര്‍ അന്നട്ക്ക തുടങ്ങിയവര്‍ ബ്രോഡ്കാസ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടുത്ത ലൈവ് പ്രോഗ്രാം ഡിസമ്പര്‍ നാലാം തീയ്യതി നടക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend