Tuesday, December 22, 2009

പാരസ്‌പര്യ പ്രതിജ്ഞയോടെ അന്താരാഷ്ട്ര യൂണിറ്റി കോണ്‍ഫറന്‍സിനു സമാപനം

ക്വാലാലമ്പൂര്‍ : രണ്‌ടുദിവസമായി മലേഷ്യന്‍ തലസ്ഥാനത്തു നടന്ന അന്താരാഷ്ട്ര മുസ്‌ലിം യൂണിറ്റി സമ്മേളനത്തിനു പാരസ്‌പര്യ പ്രതിജ്ഞയോടെ സമാപനം. മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിമാരുടെ പങ്കാളിത്തമുള്ള പ്രധാന ലീഡര്‍ഷിപ്പ്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ ബ്രിട്ടനിലെ റമദാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചതായിരുന്നു രണ്‌ടാമത്‌ യൂണിറ്റി സമ്മേളനം. ലോകസമാധാനത്തിലേക്കും മുസ്‌ലിം ഐക്യത്തിലേക്കുമുള്ളവഴി എന്നതായിരുന്നു പുത്ര വേള്‍ഡ്‌ട്രേഡ്‌ സെന്ററില്‍ നടന്ന സമ്മേളനത്തിന്റെ പ്രമേയം. മുന്‍മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയുടെ വേദിയുണ്‌ടാക്കുന്നതില്‍ ഒ. ഐ. സി പോലും പരാജയപ്പെട്ടെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളുടെ മുന്‍ഗണനാ ക്രമങ്ങളും ഊന്നലുകളും വ്യത്യസ്‌തമായതുകൊണ്‌ടുതന്നെ ഈ രംഗത്ത്‌ അവയ്‌ക്ക്‌ വേണ്‌ടത്ര മുന്നേറാനായിട്ടില്ല. ഇവിടെയാണ്‌ സര്‍ക്കാറിതര സന്നദ്ധസംഘങ്ങളുടെ പ്രധാന്യമെന്നും അദ്ദേഹംചൂണ്‌ടിക്കാട്ടി. സമുദായങ്ങള്‍ക്കിടയിലും സമുദായത്തിലെ വ്യത്യസ്‌ത വിഭാഗങ്ങള്‍ക്കിടയിലും വൈജാത്യങ്ങളെക്കാളും ഒരുമയുടെ മേഖലകള്‍കണെ്‌ടത്തേണ്‌ടതുണെ്‌ടന്നും അദ്ദേഹം പറഞ്ഞു. സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അഞ്ചു വന്‍കരകളില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതന്മാരും വ്യത്യസ്‌തമേഖലകളിലെ ചിന്തകരും സംബന്ധിച്ച സമ്മേളനത്തില്‍ ഇന്ത്യയെപ്രതിനിധീകരിച്ച്‌ മഅ്‌ദിന്‍ ചെയര്‍മാനും ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എഡ്യുക്കേഷന്‍ പാട്രനുമായ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിച്ചു. �ശാന്തിക്കു വേണ്‌ടിയുള്ള മുസ്‌ലിം കൂട്ടായ്‌മ' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. മാനവ സ്‌നേഹത്തിലാണ്‌ ഇസ്‌ലാമിക സമൂഹത്തിന്റെ അടിത്തറയെന്നും ഇതില്‍നിന്നു മാറിയുള്ള നീക്കങ്ങളാണ്‌ പ്രതിസന്ധികള്‍ക്കു കാരണമെന്നും അദ്ദേഹംപറഞ്ഞു. ശരിയായ വിദ്യാഭ്യാസമില്ലായ്‌മയാണ്‌ സമൂഹങ്ങളെ പിന്നോട്ടുവലിക്കുന്നത്‌. സമുദായങ്ങളുടെ പേരിലുള്ള കൂട്ടായ്‌മകള്‍ സമാധാനത്തിനു വേണ്‌ടിയുള്ളതാവണമെന്നും മുഹമ്മദ്‌ നബിയുടെ യഥാര്‍ത്ഥവഴികളെ പിന്തുടരുന്നവര്‍ക്ക്‌ മറിച്ചുചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മൗറീഷ്യസ്‌ മുന്‍ നിയമ മന്ത്രിയും ലോക പ്രശസ്‌ത പണ്ഡിതനുമായ ഡോ. അബ്ദുല്ല ബയ്യ, മുന്‍ അമേരിക്കന്‍ പ്രസിഡണ്‌ട്‌ റിച്ചാര്‍ഡ്‌ നിക്‌സന്റെ ഉപദേശകന്‍ ഡോ. റോബര്‍ട്ട്‌ ഫാറൂഖ്‌ ഡിക്‌സണ്‍ ക്രൈന്‍, ഡോ. വാങ്‌യോങ്‌ മൂസ അഹ്‌മദ്‌ (ചൈന), ശൈഖ്‌ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഹാജ്‌ ( സ്‌പൈന്‍), ശൈഖ്‌ മുഹമ്മദ്‌ അല്‍യാഖൂബി (സിറിയ), ശൈഖ്‌ അബ്ദുല്‍ റഹ്‌മാന്‍ ജര്‍റാര്‍ (ദുബൈ), ശൈഖ്‌ സല്‍മാന്‍ അല്‍ഊദ (സൗദി), ഡോ. നാജി റാശിദ്‌ അല്‍ അറബി (ബഹ്‌റൈന്‍), റമദാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ്‌ ഉമര്‍ (ബ്രിട്ടന്‍), ശൈഖ്‌ മുഹമ്മദ്‌ അല്‍ യസ്‌ദാനി (അമേരിക്ക), തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

thank you my dear friend