കാസര്‍കോട്: നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വിധ്വംസക ശക്തികള്‍ക്ക് ശക്തമായ താക്കീത് നല്‍കി 'നമുക്കിടയില്‍ മതിലുകള്‍ തീര്‍ക്കുന്നതാര്' എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കാനും സ്പര്‍ദ്ധകള്‍ വളര്‍ത്താനുമുള്ള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി നേരിടുമെന്ന് എസ്.എസ്.എഫ് വിളംബരം ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായത് പോലുള്ള അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പൂര്‍വകാല പ്രതാപം വീണ്ടെടുത്ത് ശാന്തിയുടെ നിലാവെട്ടം തെളിയിക്കാന്‍ സ്നേഹമെന്ന പടുവൃക്ഷ തണലില്‍ ഏകോദര സഹോദരന്മാരായി വര്‍ത്തിക്കാന്‍ വിവിധ മത-രാഷ്ട്രീയ പ്രതിനിധികള്‍ ആഹ്വാനം ചെയ്തു. സംഗമം എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂരിന്റെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുറശീദ് സൈനി സഖാഫി ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരന്‍ നായര്‍, പി.രവീന്ദ്രന്‍, എന്‍.എ നെല്ലിക്കുന്ന്, ഹമീദ് പരപ്പ, എസ്.എ അബ്ദുല്‍ ഹമീദ് മൌലവി ആലംപാടി, ശരീഫ് പേരാല്‍, എ.കെ സഖാഫി കന്യാന, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി തോക്കെ, മുഹമ്മദ്കുഞ്ഞി ഉളുവാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്‍വര്‍ മൗവ്വല്‍ സ്വാഗതവും അബ്ദുല്‍ അസീസ് സൈനി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend