പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച എസ്എ റഹ്മാന്‍
മലപ്പുറം: സമുദായത്തിനും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എസ് എ റഹ്മാന്റെ വിയോഗം ഇനിയും ഉള്‍കൊള്ളാന്‍ അടുത്തറിയുന്നവര്‍ക്കും ബന്ധുക്കള്‍ക്കുമായിട്ടില്ല. ബന്ധുവിനെ വിദേശത്തേക്ക് യാത്രയാക്കി നെടുമ്പാശേരിയില്‍ നിന്നും മടങ്ങും വഴി കോട്ടക്കല്‍ പാലത്തറയില്‍ വെച്ചുണ്ടായ അപകടത്തിലാണ് എസ് വൈ എസ് ജില്ലാ കൗണ്‍സില്‍ അംഗമായ അരീക്കോട് പൂവ്വത്തിക്കല്‍ സ്രാമ്പിയന്‍ അബ്ദുര്‍റഹ്മാന്‍ (40) എന്ന എസ് എ റഹ്മാന്‍ മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ഇതുവഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന് പുറകിലിടിക്കുകയായിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും പ്രസ്ഥാനത്തിനൊപ്പം നടന്ന റഹ്മാന്‍ സമുദായ സേവനത്തിനിടയില്‍ ജീവിക്കാന്‍ മറന്ന പ്രാസ്ഥാനിക രംഗത്തെ അപൂര്‍വ പ്രതിഭാശാലിയായിരുന്നു. പ്രാസംഗികനും മികച്ച സംഘാടകനുമായ റഹ്മാന്‍ രിസാല ഉള്‍പ്പെടെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളിലെ ആദ്യകാല എഴുത്തുകാരനായിരുന്നു. ഏറനാട് താലൂക്ക് എസ് എസ് എഫിന്റെ അവസാന പ്രസിഡന്റായിരുന്ന ഇദ്ദേഹം പിന്നീട് എസ് വൈ എസ് ഘടകങ്ങളില്‍ സജീവ സാന്നിധ്യമാകുകയായിരുന്നു. ജോലി ആവശ്യാര്‍ഥം വിദേശത്ത് പോയ റഹ്മാന്‍ 2005ല്‍ തിരിച്ചു വന്നതിന് ശേഷം വീണ്ടും തന്റെ പ്രവര്‍ത്തനഗോദയില്‍ ചുവടുറപ്പിക്കുകയായിരുന്നു. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ പ്രധാന ശിഷ്യരില്‍ ഒരാളുമാണ്. എസ് വൈ എസ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, പൂവ്വത്തിക്കല്‍ നുസ്‌റത്തുല്‍ ഇസ്‌ലാം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ മാസം ഒന്‍പതിന് നടക്കുന്ന എസ് വൈ എസ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ആദര്‍ശസമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം വിട പറഞ്ഞത്. ഇന്ന് നടക്കേണ്ട ബൈക്ക് റാലിയുള്‍പ്പെടെയുള്ള സമ്മേളന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഈ കാര്യദര്‍ശി ചിട്ടയോടെ ക്രമീകരിച്ചിരുന്നു. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ മരണ വിവരമറിഞ്ഞ് എസ് വൈ എസ് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കോട്ടക്കല്‍ മേഖലാ സെക്രട്ടറി മുഹമ്മദ് ക്‌ളാരി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരാണ് എത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടു വന്നപ്പോഴും ആശുപത്രി പരിസരത്ത് നിരവധി സുന്നി പ്രവര്‍ത്തകരാണ് തടിച്ചു കൂടിയത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, വടശ്‌ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, കെ ടി ത്വാഹിര്‍ സഖാഫി, എളങ്കൂര്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചൂളാട്ടിപ്പാറ സുന്നി ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. കെ പി എച്ച് തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ചെമ്മാട് ടൗണ്‍ സുന്നി മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പൊന്മള മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
thank you my dear friend