കോഴിക്കോട് സിറ്റി എസ്.വൈ.എസിന്റെ പ്രസിഡന്റായി സംഘടനാ രംഗത്തെത്തിയ തങ്ങള്‍ പിന്നീട് താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 1990 മുതല്‍ 1994 വരെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. 1978 ല്‍ മര്‍കസ് സ്ഥാപിക്കുമ്പോള്‍ തന്നെ അതിന്റെ കമ്മറി അംഗമായിരുന്ന അദ്ദേഹം പിന്നീട് വൈസ് പ്രസിഡന്റും ഒടുവില്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു.ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമായി വളര്‍ന്ന മര്‍കസിന്റെ വളര്‍ച്ചയില്‍ കാന്തപുരം എ.പി അബൂബകര്‍ മുസ് ലിയാരോടൊപ്പെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സുന്നീ സംഘടനകള്‍ക്ക് ഓഫീസില്ലാതിരുന്ന കാലത്ത് കോഴിക്കോട് കുറ്റിച്ചിറയിലെ ജിഫ് രി ഹൗസായിരുന്നു ആസ്ഥാനം.സമസ്‌തയുടെ പല നിര്‍ണായക യോഗങ്ങളും ജിഫ് രി ഹൗസിലാണ് ചേര്‍ന്നത്. നിലവിലുള്ള നേതാക്കള്‍ക്ക് പുറമേ ശംസുല്‍ ഉലമയടക്കമുള്ള എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. സംസ്ഥാനത്തെ മത സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറ സാനിധ്യമായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിനു കനത്ത നഷ്ടമാണ്. മരണ വിവരമറിഞ്ഞയുടനെ കോഴിക്കോട് ജിഫ്‌രി ഹൗസിലേക്ക് ജന പ്രവാഹം തുടങ്ങിയിരുന്നു.രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്‌് നേതാക്കളും സയ്യിദുമാരും സാധാരണക്കാരും ജിഫ് രി ഹൗസിലേക്ക് എത്തികൊണ്ടിരിക്കുന്നു. ഖദീജ മുല്ല ബീവിയാണ് ഭാര്യ സയ്യിദ് ഹാശിം ശിഹാബ്,സയ്യിദ് ജാഫര്‍ ശിഹാബ്, ശരീഫ ഹഫ്‌സ, സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് അനസ് ശിഹാബ്, സയ്യിദ് സിറാജ് ശിഹാബ്, സയ്യിദ് നൗഫല്‍ ശിഹാബ്, സയ്യിദ് സഹല്‍ ശിഹാബ് എന്നിവര്‍ മക്കളാണ്. സയ്യിദ് ഫസല്‍ തങ്ങളുടെ വിയോഗത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി, സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ് ലിയാര്‍, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്‌് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് പരപ്പ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. |
Monday, May 10, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend