മണ്ണും മനസ്സും ഒന്നായി; എസ്.എസ്.എഫ് മരം നടല്‍ ക്യാമ്പയിനില്‍ ആയിരങ്ങള്‍ കണ്ണി ചേര്‍ന്നു. |
കോഴിക്കോട് : എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ 'നാളേയ്‌ക്കൊരു തണല്‍' രണ്ട് ലക്ഷം വൃക്ഷത്തൈ നടല്‍ പദ്ധതിയില്‍ സംസ്ഥാനത്തൊന്നാകെ ആയിരങ്ങള്‍ അണി ചേര്‍ന്നു. വര്‍ധിച്ചുവരുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത പുതിയ ദൗത്യത്തില്‍ മണ്ണും മനസ്സും ഒന്നായി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ നാടെങ്ങും ഹരിതമയമാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച് പരിസ്ഥിതി ബോധവത്കരണം, പ്‌ളാസ്റ്റിക് നിര്‍മാര്‍ജനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. സംസഥാനതല ഉദ്ഘാടനം തൊടുപുഴ ദാറുല്‍ ഫതഹ് പബ്‌ളിക് സ്‌കൂളില്‍ വനം മന്ത്രി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു. കുന്ദമംഗലം ഡിവിഷന്‍ തല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മണ്ണും മനവും ഊഷരതകൊണ്ട് നിറയുന്നത് നവയുഗത്തില്‍ മാനവസമൂഹം നേരിടുന്ന ശാപവും വെല്ലുവിളിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചെമ്രവട്ടത്ത് നടന്ന ചടങ്ങില്‍ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. എ.എ റഹീം, പി.പി മുജീബുറഹ്മാന്‍, സൈതലവി മാസ്റ്റര്‍ ചെമ്രവട്ടം, നൗശാദ് സഖാഫി എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ അസിസ്റ്റ്ന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മൂസ സഖാഫി, അബ്ദു റസാഖ് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന വ്യാപകമായി പ്രഥമ ദിനം തന്നെ ഒരു ലക്ഷത്തിലേറെ തൈകള്‍ നട്ട് പിടിപ്പിച്ചു. നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കിയിരുന്നു. |
Sunday, June 06, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend