Friday, July 09, 2010

എസ് എസ് എഫ് സജീവ പ്രവര്‍ത്തകന്‍ സിറാജുദ്ദീന്‍ നിര്യാതനായി.

മുഗു. മുഗു സങ്കായം കരയിലെ പുതിയ പുര അബ്ദുല്ലയുടെ മകനും എസ് എസ് എഫ് സജീവ പ്രവര്‍ത്തകനുമായ സിറാജുദ്ദീന്‍ (22) നിര്യാതനായി. ഉദര സംമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ബീഫാത്തിമയാണ് മാതാവ്. സഹോദരങ്ങള്‍: അഹ്മദ്(ഷാര്‍ജ)അമീര്‍ (ഹുബ്ലി) എസ് എസ് എഫ് മുഗു സെക്ടര്‍ മുന്‍ സെക്രട്ടറി ജഅ്ഫര്‍ കര(ദുബൈ) ആയിശ, ഖദീജത്ത് ഫസീല മര്‍ക്കസിന് കീഴില്‍ കര്‍ണാടക ഹുബ്ലിയില്‍ പ്രവര്‍ത്തിക്കുന്ന സഖാഫത്തി സുന്നിയ്യ മദ്‌റസയുടെ പ്രവര്‍ത്തകനായിരുന്നു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, എസ് വൈ എസ് സംസ്ഥാന സമതി അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,എസ് എം എ ജില്ല പ്രസിഡന്റ് അന്തുഞ്ഞി മൊഗര്‍ എസ് എം എ ജില്ല സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഇബ്രാഹിം സഅദി മുഗു, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ എസ് എസ് എഫ് സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ അമാനി, റഫീഖ് മൊഗറഡുക്ക, ജഅ്ഫര്‍ സി എന്‍ തുടങ്ങിയവര്‍ വീടിലെത്തി അനുശോചിച്ചു. എസ് എസ് എഫ് കുമ്പള ഡിവിഷന്‍, മുഗു സെക്ടര്‍ കമ്മിറ്റികള്‍ അനുശോചിച്ചു. പരേതന് വേണ്ടി മയ്യിത്ത് പ്രാര്‍ഥിക്കാന്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ അഭ്യര്‍ഥിച്ചു.

No comments:

Post a Comment

thank you my dear friend