അലസത
ഓ......സുഹൃത്തേ...........
നിലാവിനെ നോക്കി
പുഞ്ചിരിച്ച്,
നക്ഷത്രത്തെ സ്‌നേഹിച്ച്
രാത്രിയെ നീ..............
കയ്യിലൊതുക്കി
അങ്ങനെ,
ജീവിതം തള്ളി നീക്കി
മയക്കത്തില്‍ നിന്ന്
ഞെട്ടിയുണര്‍ന്നു
സൂര്യന്‍ ഉദിച്ചു
വെളിച്ചം പരന്നു
സൂര്യനെ......നീ വെറുത്തു.
സമയം നീങ്ങി........
അതിനൊടൊപ്പം നീയും
ഘടികാരത്തിലെ സൂചി
12ല്‍ നിശ്ചലം.
സൂര്യന്‍ മധ്യമായപ്പോള്‍
ക്ഷമ നിറഞ്ഞ് നിന്നു നിന്നില്‍...........
കടലില്‍ സൂര്യന്‍
മറയുന്നതും കാത്ത് നിന്നു
ആ........നേരം
പാഠശാലയില്‍ നിന്ന്
മണി നാഥം മുഴങ്ങി
മൈതാനവും പാടങ്ങളും
യൂണിഫോമില്‍ കവിഞ്ഞു
പണ്ട്, ഞാനും
സന്തോഷത്താല്‍ പുളകിയ നേരം
കാരണം, ഞാന്‍
പഠനത്തില്‍ അലസത കാട്ടിയവന്‍
ഇപ്പോള്‍ വിതുമ്പുന്നു......ഞാന്‍..........
ഓ..........വിദ്യനുകരുന്ന
സുഹൃത്തെ...........
നീ എന്നെ വെറുക്കല്ലേ.
വിതുമ്പുന്നു.......ഞാന്‍
വെറുക്കല്ലേ........എന്നെ
വെറുക്കല്ലേ...............
No comments:
Post a Comment
thank you my dear friend