Wednesday, July 21, 2010

ഭീകരത വഴിപിഴച്ചവരുടെ വിനോദം: കാന്തപുരം

കൊല്ലം: എല്ലാ വിഭാഗത്തിലും ഒരു ചെറിയ വിഭാഗം വഴിപിഴച്ചവരുണെ്ടന്നും ഭീകരതയും തീവ്രവാദവും ഇത്തരം ആളുകളുടെ വിനോദമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയര്‍. ഖാദിസിയ്യയുടെ പതിനഞ്ചാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ രാജ്യത്തെയും സമൂഹത്തെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇസ്‌ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നല്ല അനുവദിക്കുന്നില്ലെന്ന് തന്നെയാണ് പറയേണ്ടത്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരതയാണ് മഹാത്മാഗാന്ധിയെ വധിച്ചതും രണ്ട് പ്രധാന മന്ത്രിമാരെ കൊന്നതും. എന്നാല്‍ ഇതിന്റെ പിന്നില്‍ മുസ്‌ലിംകളല്ല. ഗുജറാത്തിലെ ഗോധ്‌റയില്‍ നടന്നതും കൊടും ഭീകരതയാണ് ഇതിലും മുസ്‌ലിംകള്‍ക്ക് പങ്കില്ല. ഇവിടെ മാന്യമായി ജീവിക്കുന്നവരാണ് മുസ്‌ലിംകള്‍. ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന എല്ലാവരെയും നിരോധിക്കേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സഊദി അറേബ്യയിലെ മലിക് ഫൈസല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അബ്ദുല്‍ ഇലാഹ് ബിന്‍ ഹുസൈന്‍ അല്‍അര്‍ഫജി ഉദ്ഘാടനം ചെയ്തു. സനദ്ദാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ നിര്‍വഹിച്ചു.

No comments:

Post a Comment

thank you my dear friend