Monday, September 27, 2010

സഅദിയ്യ കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിച്ച് വളര്‍ന്ന സ്ഥാപനം: നൂറുല്‍ ഉലമ എം. എ

ദുബൈ: മത-ഭൗതിക സമന്വ വിദ്യാഭ്യാസമെ ആശയത്തിന് തുടക്കം കുറിച്ച സഅദിയ്യ കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിച്ച് വിദ്യാഭ്യാസപരമായി പിന്‍തള്ളപ്പെട്ട മുസ്ലിം സമുദായത്തെ ഉന്നതിയുടെ കോണിപ്പടിയിലേക്ക് പിടിച്ചു കയറ്റാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സഅദിയ്യയെും മതരംഗത്തെപ്പോലെ തന്നെ ആതുരശുശ്രൂഷ, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സഅദിയ്യ മുന്നില്‍ നില്‍ക്കുമെന്നും യതിംഖാനയില്‍ പഠിച്ച് വളര്‍ന്ന് ഡോക്ടറായി സ്ഥാപനത്തിലെ ഹോസ്പിറ്റലില്‍ തന്നെ സേവനം നടത്തുക എന്ന അപൂര്‍വ്വ ബഹുമതിക്ക് സഅദിയ്യക്ക് സാധിച്ചിട്ടുണ്ടെന്നും എം.എ ഉണര്‍ത്തി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ദീനിദഅ്‌വത്തന്ന് വിലങ്ങ് കല്‍പ്പിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സുന്നത്ത് ജമാഅത്തിന്റെ സന്ദേശം ധൈര്യമായി പ്രചരിപ്പിക്കാന്‍ സഅദിയ്യ മര്‍ക്കസ് പോലുള്ള സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണെും നൂറു. ഉലമ പ്രസ്താവിച്ചു ജാമിഅ സഅദിയ്യ,അറബ്ബിയ്യ യു.എ.ഇ തല പ്രതിനിധികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംഗമത്തില്‍ ലൈവ് ലൈനില്‍ സന്ദേശപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു എം.എ.ഉസ്താദ്. ദുബൈ സഅദിയ്യ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തില്‍ സയ്യിദ് ശംസുദ്ദിന്‍ ബാഅലവി ഉദ്ഘാടനം ചെയ്തു. എം.എ മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് ആറങ്ങാടി അബ്ദു. ഖാദിര്‍ സഖാഫി (ഷാര്‍ജ), വി.സി. അബ്ദു. സഅദി (അ. എൈന്‍) ഇര്‍ഷാദ് തെക്കുപുറം (ഫുജൈറ), താജുദ്ദിന്‍ ഉദുമ (ദുബൈ, വി.സി. മുഹമ്മദ് (അബുദാബി), അസൈനാര്‍ സഖാഫി (എസ്.വൈ.എസ് ദാഈ), അമീര്‍ ഹസന്‍ (ആലും മിനി), മുഹമ്മദ് സഅദി കൊച്ചി (സഅദിസ് അസോസിയേഷന്‍), കെ.കെ.എം സഅദി പ്രഖ്യാപന പ്രസംഗവും, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണവും നടത്തി. കേന്ദ്ര പ്രതിനിധി യൂസുഫ് സഅദി അയ്യങ്കേരി സ്വാഗതവും ടി.പി. ഫാറൂഖ് നന്ദിയും പറഞ്ഞു. നാല്‍പ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കു വേളയില്‍ പൂര്‍ണ്ണമായി നടപ്പല്‍ വരുത്തന്നു രീതിയില്‍ 45 ഇന പരിപാടിയും അവതരിപ്പിച്ചു.

No comments:

Post a Comment

thank you my dear friend