Tuesday, December 08, 2009
സഅദിയ്യ 40ാം വാര്‍ഷികം: സഅദാബാദില്‍ വിളംബരം ബുധനാഴ്‌ച
സഅദാബാദ്: ജനുവരി 7, 8, 9, 10 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 40ാം വാര്‍ഷിക സനദ്‌ദാന സമ്മേളന പ്രചരണ ഭാഗമായി സഅദിയ്യ സ്ഥാപനങ്ങളുടെ സമ്മേളന വിളംബരം ബുധനാഴ്‌ച രാവിലെ സഅദാബാദില്‍ നടക്കും. സഅദിയ്യയുടെ മുഴുവന്‍ സ്ഥാപനങ്ങളുടെയും നാലായിരത്തില്‍ പരം വിദ്യാര്‍ത്ഥികളുടെ സ്‌കൗട്ട് ഡിസ്‌പ്ലേ രാവിലെ 9.30 മണിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. 10.30 മണിക്ക് ജലാലിയ്യ ദിക്‌ര്‍ ഖാനയില്‍ നടക്കുന്ന വിളംബര സമ്മേളനം നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, എ കെ അബ്‌ദുറഹ്‌മാന്‍ മുസ്ലിയാര്‍, എ പി അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്‌ദുല്ല കുഞ്ഞി ഫൈസി, സി അബ്‌ദുല്ല മുസ്ലിയാര്‍ ഉപ്പള, മാഹിന്‍ ഹാജി കല്ലട്ര, അബ്‌ദുല്ല ഹുസൈന്‍ കടവത്ത്, തുടങ്ങിയവര്‍ പ്രസംഗിക്കും.ജഅഫര്‍ സാദിഖ് സഅദി പ്രമേയ പ്രഭാഷണം നടത്തും എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് കോഡിനേഷന്‍ യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. എ കെ അബ്‌ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ ഹമീദ് മൗലവി ആലംപാടി, പ്രഫസര്‍ യൂസുഫ്, അഡ്‌മിനിസ്‌ടേറ്റര്‍ മൊയ്‌തീന്‍ കുഞ്ഞി ഹാജി, ഇഞ്ചിനീയര്‍ ഇദ്ദീന്‍ കുഞ്ഞി, സുബൈര്‍ മൊയ്‌തു, ഇസ്‌മായില്‍ സഅദി പാറപ്പളളി, അബ്‌ദുല്‍ റസാഖ് സഅദി, ഇബ്രാഹിം സഅദി മുഗു, അബ്‌ദുല്ല സഅദി ചിയ്യൂര്‍, അബ്‌ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, അബ്‌ദുല്‍ റഹ്‌മാന്‍ കല്ലായി, സലാഹുദ്ദീന്‍ മാസ്റ്റര്‍, ലത്തീഫ് പളളത്തടുക്ക ചര്‍ച്ചയില്‍ പങ്കെടുത്തു.പളളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend