Tuesday, December 08, 2009
സമ്മേളന പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു.
കളത്തൂര്‍: ജാമി സഅദിയ്യ സമ്മേളനത്തിന്റെയും അംഗഡിമുഗര്‍ സെക്‌ടര്‍ സമ്മേളനത്തിന്റെയും പ്രചരണാര്‍ഥം കളത്തൂര്‍ ടൗണില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ എസ് എസ് എഫ് കളത്തൂര്‍ യൂനിറ്റ് പ്രതിഷേധിച്ചു. സ്ഥാപനത്തിന്റെയും സംഘടനയുടെയും ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് ഇവിടെ പതിവാണ്. ഇത്തരം സാമൂഹ്യദ്രോഹികളെ അടക്കിയിരുത്താന്‍ അധികൃതര്‍ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. ജീലാനി അബ്‌ദുറഹ്‌മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്‌ദുറഹ്‌മാന്‍ പള്ളം ഉദ്‌ഘാടനം ചെയ്‌തു. മൂസ മൗലവി, അബ്‌ദുറഹ്‌മാന്‍ കെ എം, സിദ്ദീഖ്, അബ്ബാസ്, ഹനീഫ്, മൊയ്‌തീന്‍, നദീം സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend