Monday, May 31, 2010

മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം ജൂണ്‍ 2ന് പൊയ്യത്തബയലില്‍

മഞ്ചേശ്വരം: സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനല എം ആലികുഞ്ഞി മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന പെയ്യത്തബയല്‍ ദര്‍സിന്റെ വാര്‍ഷികാഘോഷ ഭാഗമായി മതവിജ്ഞാന സദസ്സും ബുര്‍ദാ ആസ്വാദനവും ജൂണ്‍ 2 മുതല്‍ 4 വരെ നടക്കും. ജൂണ്‍ 2 ന് നടക്കുന്ന പരിപാടിയില്‍ ശൈഖുന എം ആലികുഞ്ഞി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ മജീദ് ഫൈസി ചെര്‍ക്കള ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. 3ന് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, അബ്ദുസ്സമദ് അമാനി പട്ടുവം നേതൃത്വം നല്‍കുന്ന ബുര്‍ദാ ആസ്വാദനവുമുണ്ടാകും. 4 ന് സമാപന സംഗമത്തില്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചികോയ തങ്ങള്‍ തുര്‍ക്കളികെ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും. പി അബദുല്‍ മജീദ് ഫൈസി, സകരിയ്യ ഫൈസി, സയ്യിദ് അലവി അല്‍ ബുഖാരി ഹൊണ്ണാവര, കുഞ്ഞഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി ഒളയം, ജാഫര്‍ സ്വാദിഖ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:

Post a Comment

thank you my dear friend