Friday, May 28, 2010

കാരന്തൂര്‍ മര്‍കസ് സമ്മേളനം ജനുവരിയില്‍
കോഴിക്കോട്: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33 ാം വാര്‍ഷിക പതിനഞ്ചാം ബിരുദദാന മഹാസ്‌മേളനം 2011 ജനുവരി 7, 8, 9 തിയ്യതികളില്‍ വിവധ പരിപാടികളോടെ ആഘോഷിക്കാന്‍ പ്രസിഡന്റ് സയ്യിദ് അലി ബാഭഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മര്‍കസ് കമ്മറ്റിയോഗം തീരുമാനിച്ചു. മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 1978 ല്‍ 25 യതീമുകള്‍ക്ക് സംരക്ഷണം നല്‍കി ആരംഭിച്ച മര്‍കസില്‍ ഇന്ന് വിവധ സ്ഥാപനങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ആറായിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു. ആറായിരത്തിലേറെ പണ്ഡിതര്‍ ഇതിനകം ബിരുദം വാങ്ങി ഇവിടെ നിന്നു പുറത്തിറങ്ങി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കായുമുള്ള യതീം ഖാനകളില്‍ ആയിരത്തിലേറെ അനാഥ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനു പുറമെ മര്‍കസ് ഹോം കെയര്‍ പദ്ധതിയിലൂടെ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ വെച്ച് സംരക്ഷണം നല്‍കുന്നു. കാശ്മീര്‍, ഗുജറാത്ത്, അന്തമാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങി രാജ്യത്തന്റെ വിവിധ ഭാഗങ്ങളില്‍ മര്‍കസിനു കീഴില്‍ വിദ്യാസ സ്ഥാപനങ്ങളും ഡിസ്പന്‍സറികളും പ്രവര്‍ത്തിക്കുന്നു. സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം തുടങ്ങിയവര്‍ പ്രസംഗിച്ചു. സി മുഹമ്മദ് ഫൈസി സ്വാഗതവും ഡോ.അബ്ദുല്‍ ഹകീം അസ്ഹരി നന്ദിയും പറഞ്ഞു.

No comments:

Post a Comment

thank you my dear friend