Friday, May 28, 2010

നാളേയ്‌ക്കൊരു തണല്‍…എസ് എസ് എഫ് ജൂണ്‍ അഞ്ചിന് ഫലവൃക്ഷത്തൈകള്‍ നടും
കാസര്‍കോട്: എസ് എസ് എഫ് ജൂണ്‍ അഞ്ചിന് ര ു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചു. 2010 അന്താരാഷ്ട്ര ജൈവ വൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തിലാണ് എസ് എസ് എഫ് സംസ്ഥാനവ്യാപകമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. സംസ്ഥാന വനംവകുപ്പുമായി സഹകരിച്ച് നടത്തുന്ന പ്രസ്തുത പരിപാടിയില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇതുസംബന്ധമായി ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രസിഡ ് മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സൈനി, അബ്ദുറസാഖ് കോട്ടക്കുന്ന്, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, മുഹമ്മദ് സഖാഫി തോക്കെ സംബന്ധിച്ചു.

No comments:

Post a Comment

thank you my dear friend