Wednesday, May 26, 2010

പ്രവാസികളുടെ പ്രവര്‍ത്തനം മാതൃകാപരം: നൂറുല്‍ ഉലമ

സഅദാബാദ്: ജീവത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അന്യ നാടുകളില്‍
പോയി പ്രവാസ ജീവിതം നയിക്കുന്ന മലയാളികള്‍ നാടിന്റെയും സമൂഹത്തുന്റെയും
പുരോഗതിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഖിലേന്ത്യ
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍
മുസ്ലിയാര്‍ പ്രസ്ഥാവിച്ചു. സഅദിയ്യയുടെ വളര്‍ച്ചയിര്‍ പ്രവാസികളുടെ പങ്ക്
നിസ്സീമമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ അധ്യക്ഷത
വഹിച്ചു. സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എ പി അബ്ദുല്ല
മുസ്ലിയാര്‍ മാണിക്കോത്ത്, യൂസുഫ് സഅദി അയ്യങ്കേരി, മുഹമ്മദ് സഅദി
പാലത്തുങ്കര, ശൗക്കത്തലി സഅദി മഴൂര്‍, ടി എ മഹമൂദ് ഹാജി ആലൂര്‍, കാടമന
മുഹമ്മദ് കുഞ്ഞി മൗലവി, ഹമീദ് ക്ലായിക്കോട്, നസീര്‍ തെക്കേക്കര, നാസര്‍
ദേലംപാടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സൗദി അറേബ്യ, യു എ ഇ,
ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹറൈന്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള

പ്രതിനിധികള്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും മുനീര്‍ ബാഖവി
തുരുത്തി നന്ദിയും പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ സംഘടന: കാന്തപുരം








കോഴിക്കോട്:

ജമാഅത്തെ ഇസ്‌ലാമി മത സംഘടനയല്ലെന്നും അവരുടെ ലക്ഷ്യം രാഷ്ട്രീയമാണെന്നും
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി
അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സംഘടനയുടെ സ്ഥാപകനായ അബുല്‍ അഅ്‌ലാ
മൗദൂദിയെ തള്ളിപ്പറഞ്ഞത് കാര്യസാധ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി മത
സംഘടനയല്ലെന്ന് സമസ്തയും സുന്നി സംഘടനകളും മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്.
അത് ഇപ്പോള്‍ വ്യക്തമായി. അവര്‍ മതത്തിലും പിഴച്ചവരാണ്. ഖുര്‍ആനും
സുന്നത്തുമാണവര്‍ പിന്തുടരൂന്നതെന്ന് പറയുന്നത് ശരിയല്ല. മൗദൂദിയുടെ
ആശയങ്ങളാണ് നാളിതുവരെയും പിന്തുടര്‍ന്ന് വന്നത്. എന്നാല്‍ നിക്ഷിപ്ത താല്‍
പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ മൗദൂദിയുടെ ആശയത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.
എല്ലാ മതവിശ്വാസികളും അവിശ്വാസികളും ഉള്‍ക്കൊള്ളുന്ന മതേതര രാഷ്ട്രമാണ്
ഇന്ത്യ. ജമാഅത്തെ ഇസ്‌ലാമിയുടെ നയം അതംഗീകരിക്കുന്നില്ല. അതിന് അവരുടെ
ഗ്രന്ഥങ്ങള്‍തന്നെ തെളിവാണ്. ബഹുസ്വര രാഷ്ട്രത്തില്‍ ജമാ അത്തിന്റെ രാഷ്
ട്രീയ വീക്ഷണം ഗുണം ചെയ്യില്ലെന്നൂും കാന്തപുരം പറഞ്ഞു.

സ്വീകരണം നല്‍കി

പുത്തിഗെ:
മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജുകേഷന്‍ സെന്ററിന്റെ അപേക്ഷ പരിഗണിച്ച്
പുതുതായി കുമ്പള-കര്‍ണാടകയിലെ പുത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച കെ എസ്
ആര്‍ ടി സി ബസിന് മുഹിമ്മാത്ത് നഗറില്‍ മനേജ് മെന്റും സ്റ്റാഫും ചേര്‍ന്ന്
സ്വീകരണം നല്‍കി.സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍,
അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഹാഫിസ് അബ്ദു
സലാം മുസ്‌ലിയാര്‍, നസ്‌റുദ്ദീന്‍ മാസ്റ്റര്‍, സുലൈമാന്‍ മുസ്ലിയാര്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

thank you my dear friend