ഇശല്‍ മഴ 2010 ഒന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് ആവേശകരമായ തുടക്കം |
കുമ്പള: മുഹിമ്മാത്ത് ഡോട്ട് കോം ഓണ്‍ലൈന്‍ സര്‍ഗ്ഗോത്സവ് ഇശല്‍ മഴ 2010 ഒന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് ശാന്തിപ്പള്ളം മുഹിമ്മാത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആവേശകരമായ തുടക്കം. കുമ്പള, മഞ്ചേശ്വരം, നീലേശ്വരം, കാസര്‍കോട് എന്നീ കേന്ദ്രങ്ങളില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ മാറ്റുരച്ച നൂറോളം മത്സരാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പതോളം മാപ്പിള ഗായകരാണ് ഒന്നാം റൗണ്ടില്‍ മാറ്റരക്കുന്നത്. ഈ റൗണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഇരുപതോളം ഗായകരെ ഉള്‍ക്കൊള്ളിച്ച് ഇശല്‍ മഴയുടെ ഫൈനല്‍ റൗണ്ട് മത്സരം ഈ മാസം 24 ന് പുത്തിഗെ മുഹിമ്മാത്ത് നഗറിലാണ് നടക്കുന്നത്. ഇസ്മായില്‍ തളങ്കര, അശ്‌റഫ് എടക്കര, യൂസുഫ് മാസ്റ്റര്‍ തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. ഇശല്‍ മഴയുടെ പിന്നണിയില്‍ മുഹിമ്മാത്ത് വെബ്ടീം അംഗങ്ങള്‍ സജീവമാണ്. |
Sunday, July 18, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend