Monday, July 19, 2010

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ്

കുമ്പള: ആരാധനാലയങ്ങളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആയുധങ്ങളും മറ്റുമായി ചില തീവ്രവാദ ആഭിമുഖ്യമുള്ള സംഘടനകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സമൂഹം ഗൗരവത്തോടെ കാണണമെന്നും അത്തരം പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്നും മുഹിമ്മാത്തില്‍ സമാപിച്ച എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ ഉജ്ജ്വലനം ക്യാമ്പ് ആവശ്യപ്പെട്ടു. ഒരു ചെറു ന്യൂനപക്ഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ ഒന്നാകെയാണ് അപമാനിക്കപ്പെടുന്നത്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗം നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടാകരുത്. ഭീകരവാദം വളരാനിടയാക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ സമസ്ത താലൂക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് മുനീര്‍ ബാഖവി തുരുത്തി, എസ് എസ് എഫ് സംസ്ഥാന സമിതി അംഗം കബീര്‍ എളയിറ്റില്‍ ജില്ലാ ഉപാദ്യക്ഷന്‍ അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ എന്നിവര്‍ നേതൃത്വം നല്‍കി. റഹീം സഖാഫി ചിപ്പാര്‍, ലത്വീഫ് മദനി കുബനൂര്‍, സിദ്ദീഖ് കോളിയൂര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് മച്ചംപാടി, ജബ്ബാര്‍ സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, സത്താര്‍ മദനി, ഫൈസല്‍ സോങ്കാല്‍, ആരിഫ് സി എന്‍, അസീസ് സഖാഫി മച്ചംപാടി, സാദിഖ് പൂക്കട്ട, സാദിഖ് ആവളം പ്രസംഗിച്ചു. റഫീഖ് മൊഗറഡുക്ക സ്വാഗതവും സിദ്ദീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

thank you my dear friend