Friday, October 08, 2010

മര്‍കസ്‌ സമ്മേളനം: കാസര്‍കോട്ട്‌ 101 അംഗ പ്രചാരണ സമിതി

Kasaragod News

കാസര്‍കോട്‌: വിശ്വോത്തര വൈജ്ഞാനിക സാംസ്‌കാരിക കേന്ദ്രമായ കോഴിക്കോട്‌ കാരന്തൂര്‍ സുന്നി മര്‍കസ്‌ 33-ാം വാര്‍ഷിക 15-ാം ബിരുദ ദാന സമ്മേളനം ജനുവരി 7,8,9 തിയതികളില്‍ നടക്കും. സമ്മേളന വിജയത്തിനായി കാസര്‍കോട്‌ ജില്ലയിലെ സുന്നി പ്രവര്‍ത്തകരുടെ വിപുലമായ കണ്‍വെന്‍ഷന്‍ എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്നു. എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി മുഹമ്മദ്‌ ഫൈസി വിഷയാവതരണം നടത്തി. സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസ സഖാഫി കളത്തൂര്‍, അബ്‌ദുല്‍ അസീസ്‌ സൈനി, പ്രവാസി ഘടകം പ്രതിനിധികളായ സി കെ അബ്‌ദുല്‍ ഖാദിര്‍, അബ്‌ദുല്‍ കരീം ഹാജി തളങ്കര, അബ്‌ദുല്‍ സത്താര്‍ ഹാജി ചെമ്പിരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

101 ജില്ലാ പ്രചാരണ സമിതിക്ക്‌ രൂപം നല്‍കി. ചിത്താരി സി അബ്‌ദുല്ല ഹാജി (ചെയര്‍മാന്‍) അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (വര്‍ക്കിംഗ്‌ ചെയര്‍.), കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, എ കെ ഇസ്സുദ്ദീന്‍ സഖാഫി, അമീറലി ചൂരി, ബി കെ അബ്‌ദുല്ല ഹാജി, എ ബി അബ്‌ദുല്ല മാസ്റ്റര്‍, ഇത്തിഹാദ്‌ മുഹമ്മദ്‌ ഹാജി (വൈസ്‌ ചെയര്‍.), അബ്‌ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ജന.കണ്‍.), ഹമീദ്‌ പരപ്പ, സി എച്ച്‌ ഇഖ്‌ബാല്‍, ബശീര്‍ മങ്കയം, മുഹമ്മദ്‌ ടിപ്പുനഗര്‍, റസാഖ്‌ സഖാഫി കോട്ടക്കുന്ന്‌, ഹസ്‌ബുല്ല തളങ്കര (ജോ.കണ്‍.), സുല്‍ത്താന്‍ കുഞ്ഞഹമ്മദ്‌ ഹാജി (ട്രഷറര്‍) എന്നിവരാണ്‌ അംഗങ്ങള്‍.



ജില്ലയിലെ എല്ലാ മഹല്ലുകളിലും ആത്മീയ സംഗമങ്ങള്‍ ചേരാനും സന്ദേശ യാത്രകള്‍ നടത്താനും തീരുമാനിച്ചു. സൗഹൃദ സംഗമം, ലഘുലേഖ വിതരണം, ഭവന സന്ദര്‍ശനം, വിഭവ സമാഹരണം തുടങ്ങിയ വിവിധ പരിപാടികള്‍ പ്രചരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കും.

No comments:

Post a Comment

thank you my dear friend