തളങ്കര: ലോകത്ത് ഇസ്‌ലാമിക സംസ്‌കാരം പകര്‍ന്നു നല്‍കിയത് പള്ളിദര്‍സുകള്‍ വഴിയാണെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു.
`ദര്‍സുകള്‍ മുസ്‌ലിം സമൂഹത്തെ സ്വാധീനിച്ച വിധം` എന്ന സന്ദേശത്തില്‍ എസ് എസ് എഫ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നബി (സ) മദീനയില്‍ എത്തിയ ഉടനെ ചെയ്‌തത് മസ്‌ജിദുന്നബവിയുടെ നിര്‍മാണമാണ്. ആ മസ്‌ജിദുന്നബവിയില്‍ തന്നെ ദര്‍സും സ്ഥാപിച്ചു എന്നത് പള്ളിദര്‍സുകളുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ആ മാതൃകയാണ് സ്വഹാബത്ത് പിന്തുടര്‍ന്നത്. പള്ളിദര്‍സുകളിലൂടെ സമൂഹത്തില്‍ ഇസ്‌ലാമിക സംസ്‌കാരവും വിജ്ഞാനവും പടര്‍ന്നു പന്തലിച്ചു. ആദ്യകാലങ്ങളില്‍ അന്യമതസ്ഥര്‍ പോലും പള്ളിക്കു മുമ്പില്‍ മുദരീസുമാരെ സന്ദര്‍ശിക്കാന്‍ കൂട്ടം കൂടിയിരുന്നു എന്നത് പള്ളിദര്‍സുകള്‍ക്ക് സമൂഹത്തിലുള്ള മഹത്വത്തെയാണ് ബോധ്യപ്പെടുത്തുന്നത്. ദഅ്‌വാ കോളജുകള്‍ ആവശ്യമാണ്. അതേസമയം ദര്‍സുകള്‍ പകര്‍ന്നു നല്‍കിയ സാംസ്‌കാരിക വിനിമയം നിലനിര്‍ത്താന്‍ നമുക്കാവണം -എം എ കൂട്ടിച്ചേര്‍ത്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി മോഡറേറ്ററായിരുന്നു. അബ്‌ദുല്‍ അസീസ് ഫൈസി ചെറുവാടി വിഷയാവതരണം നടത്തി. കെ എം അഹ്‌മദ്, പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് പരപ്പ ചര്‍ച്ചയില്‍ പങ്കെടുത്തു. ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, കരീം സഅദി ഏണിയാടി, കരീം തളങ്കര, സുല്‍സണ്‍ മൊയ്‌തു ഹാജി, അബ്‌ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് ഖമറലി തങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. മൂസ സഖാഫി സ്വാഗതവും അബ്‌ദുല്‍ അസീസ് സൈനി നന്ദിയും പറഞ്ഞു.
സെമിനാറിനു ശേഷം നടന്ന എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമിയുടെ `മദീനയുടെ ചാരത്തണയുമ്പോള്‍`പ്രഭാഷണം ഹൃദ്യമായി.
ദര്‍സുകള്‍ മുസ്‌ലിം സംസ്‌കാരത്തെ സ്വാധീനിച്ച വിധം എന്ന വിഷയത്തില്‍ എസ് എസ് എഫ് കാസര്‍കോട്ട് സംഘടിപ്പിച്ച സെമിനാര്‍ നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യുന്നു. |
No comments:
Post a Comment
thank you my dear friend