മള്ഹറില്‍ സ്വലാത്ത് മജ് ലിസും ജുമുഅ ഉല്‍ഘാടനം
മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്ഥനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃകാകാണിച്ച് പ്രസസ്ത്ഥി നേടിയ മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയില്‍ മാസത്തില്‍ നടത്തി വരാറുള്ള സ്വലാത്ത് ഒക്ടോബര്‍ ഏഴാം തിയതി വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി 6.30 മുതല്‍ 9.30 വരെ മള്ഹര്‍ ക്യാമ്പസില്‍ വെച്ച് നടക്കുന്നതാണ്. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി ഉല്‍ബോധനവും നടത്തും. സ്വലാത്ത് മജ് ലിസ്സിന്നും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നേതൃത്വം നല്‍ക്കും. സ്വലാത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കും.
ഒക്ടോബര്‍ എട്ടാം തിയ്യതി മള്ഹര്‍ ക്യാമ്പസിനകത്തുള്ള ബുഖാരി മസ്ജിദില്‍ നടക്കുന്ന ജുമുഅ ഉല്‍ഘാടനം ജുമുഅ സ്ഥാപിക്കല്‍ കര്‍മ്മം സ്ഥാപനത്തിന്റെ ചെയര്‍മാനും, മഞ്ചേശ്വരം-കുമ്പള, ബേഡക്കം-കുറ്റിക്കോല്‍ സംയുക്ത ഖാസിയും, സംസ്ഥാന എസ്.വൈ.എസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നിര്‍വ്വഹിക്കും.
ചടങ്ങില്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി മൗലവി കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment
thank you my dear friend