Saturday, October 16, 2010

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവിന് പ്രോജ്വല തുടക്കം

അഹ്ദല്‍ നഗര്‍: സ്വരരാഗ മേളങ്ങളില്‍ സര്‍ഗ്ഗ വസന്തത്തിന്റെ പെരു മഴ പെയ്തിങ്ങി എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവിന് പുത്തിഗെ അഹ്ദല്‍ നഗറില്‍ പ്രോജ്വല തുടക്കം. ഇന്ന് രാവിലെ മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാമില്‍ നടന്ന സമൂഹ സിയാറത്തോട് കൂടിയാണ് പരിപാടിക്ക് ഔദ്യോഗിക തുടക്കം æറിച്ചത് ശൈഖുനാ ആലം പാടി ഉസ്താദ് സിയാത്തിന്ന് നേത്ര്ത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉല്‍ഘാടന സംഗമത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സ-അദി ആരിക്കടി അധ്യക്ഷം വഹിച്ചു,ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. എ.കെ ഇസ്സുദ്ദീന്‍ സഖാഫി,മൂസ സഖാഫി കളത്തൂര്‍,എം.അന്തുഞ്ഞി മൊഗര്‍,സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍,എ.എ കയ്യംകൂടല്‍,ഇബ്രാഹിം ബീരിച്ചേരി,സിദ്ദീഖ് കോളിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.റഹീം സഖാഫി ചിപ്പാര്‍സ്വാഗതം പറഞ്ഞു.

No comments:

Post a Comment

thank you my dear friend