എന്‍ഡോസള്‍ഫാന്‍: യഥാര്‍ഥ കുറ്റവാളികളെ കണെ്ടത്തണം കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കു-ത് സംബന്ധിച്ച് യഥാര്‍ഥ കുറ്റവാളികളെ കണെ്ടത്തണമെ-് പ്രമുഖ പരിസ്ഥിതി പ്രവര്‍കന്‍ ഡോ. സി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെ-ാവശ്യപ്പെട്ട് എസ് വൈ എസ്, എസ് എസ് എഫ് ജി.ാ കമ്മിറ്റികളുടെ ആഭിമുഖ്യത്തി. രൂപവത്കരിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്ണൂര്‍ മുനിസിപ്പ. ബസ്‌സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സാഹാഹ്‌ന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരു-ു അദ്ദേഹം.എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലൂടെ ജനങ്ങളെയാകെ ദുരിതത്തിലാക്കിയ കാര്യത്തില്‍ ഒന്നാം കുറ്റവാളി പ്‌ളാന്റേഷന്‍ കോര്‍പറേഷനാണ്. അവരാണ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം പേറുന്നവരെ പുനരധിവസിപ്പിക്കുന്ന നടപടികള്‍ ആരംഭിക്കണം. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണാവശ്യം. കേവലം സഹായം നല്‍കിയത് കൊണെ്ടാന്നും പ്രശ്‌നം പരിഹരിക്കപ്പെടില്ല. സമൂഹത്തിനാകെ അപകടകരമാണെന്ന് കണെ്ടത്തിയിട്ടും നിരോധിക്കണമെന്നാവശ്യം ഉയരുമ്പോഴും കമ്പനി എന്‍ഡോസള്‍ഫാന്‍ ഉദ്പാദിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഡോ. സ്വാമിനാഥനെ പോലുള്ളവര്‍ ഇപ്പോള്‍ രംഗത്ത് വരുന്നതില്‍ ദുരൂഹതയുണ്ട്. അവര്‍ക്കിക്കാര്യത്തില്‍ രഹസ്യ അജണ്ടയുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍നാണയങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.്. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് എന്‍ അബ്ദുലത്വീഫ് സഅദി, മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, അശ്‌റഫ് സഖാഫി കടവത്തൂര്‍, അബ്ദുല്‍ റശീദ് സഖാഫി മെരുവമ്പായി പ്രസംഗിച്ചു. സയ്യിദ് സുഹൈല്‍ തങ്ങള്‍, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദുല്‍ റസാഖ് മാണിയൂര്‍, കെ കെ അഹമ്മദ് ഹാജി, കെ ഇബ്‌റാഹിം മാസ്റ്റര്‍, വി കെ അസ്സൈനാജി, മുഹമ്മദ് സഖാഫി ചൊക്‌ളി, ഷാജഹാന്‍ മിസ്ബാഹി, വി വി അബൂബക്കര്‍ സഖാഫി, മൊയ്തീന്‍ സഖാഫി, അബ്ദുസമദ് അമാനി, അബാസ് പെരളശ്‌ശേരി, അബ്ദുസലാം സഖാഫി നേതൃത്വം നല്‍കി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ബോധവത്കരണം, ജനകീയ മാര്‍ച്ച്, കൊളാഷ് പ്രദര്‍ശനം, സഹായവിതരണം എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. |
Sunday, December 12, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend