Sunday, December 12, 2010

പണ്ഡിതര്‍ സമൂഹത്തിനു മാതൃകകളാവണം; നൂറുല്‍ ഉലമ

സഅദബാദ്: സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ട പണ്ഡിതന്മാരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും സമൂഹത്തിനു മാതൃകയാവണമെന്ന് അഖിലേന്ത്യാ സുന്നി വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും ജാമിഅ സഅദിയ്യ അറബിയ്യ: ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.മജ്‌ലിസുല്‍ ഉലമാഇ സഅദിയ്യീന്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സഅദി സംഗമങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ മുമ്പില്‍ നിന്ന് നയിക്കേണ്ടവരാണ് പണ്ഡിതര്‍. അവര്‍ എല്ലാ കാര്യങ്ങളെ ക്കുറിച്ചും ചിന്തിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും വേണം. മതപരമായി നാലു മദ്ഹബുകളിലെയും വിധി വിലക്കുകളെ ക്കുറിച്ച് അവഗാഹം നേടണം. സമുദായത്തിനും രാജ്യത്തിനും ഉപകാര പ്രദമായ പ്രവര്‍ത്തനങ്ങളാണ് അവരില്‍ ഉണ്ടാവേണ്ടത്.

അനീതിയും അക്രമങ്ങളും അരാജകത്വവും രാജ്യ ദ്രോഹവും അധികരിക്കുമ്പോള്‍ അതിനെതിരെ ജനങ്ങളെ ജാഗരൂകരാക്കേണ്ട ബാധ്യത അവര്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര് , എ.കെ.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ.കെ. ഹുസൈന്‍ ബാഖവി, സ്വാലിഹ് സഅദി തളിപ്പറമ്പ്, ഉബൈദുല്ലാഹി സഅദി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, കെ.പി. ഹുസൈന്‍ സഅദി.കെ.സി.റോഡ്. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി. തുടങ്ങിയര്‍ സംസാരിച്ചു. അസര്‍ നിസ്‌കാരനന്തരം പള്ളിയില്‍ നടന്ന മര്‍ഹൂ. പി.എ. ഉസ്താദ് അനുസ്മരണ സമ്മേളനത്തിന് ആലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ്യ നേതൃത്വം നല്‍കി.

No comments:

Post a Comment

thank you my dear friend