സത്രീ ധന രഹിത മുഅല്ലിം സമൂഹ വിവാഹം നടന്നു. |
പാലക്കാട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട് സുന്നികാര്യാലയമായ വാദിനൂരില്‍ നാലു സത്രീ ധന രഹിത മുഅല്ലിം സമൂഹ വിവാഹം നടന്നു. കൊല്ലങ്കോട് റെയിഞ്ചിലെ വേങ്ങപ്പാറ നൂറുല്‍ ഇസ്‌ലാം മദ്‌റസ മുഅല്ലിം അബൂത്വാഹിര്‍ നിസാമി, മേപ്പറമ്പ് പല്ലത്ത് വീട്ടില്‍ മനാഫ് മകള്‍ തസ്‌ലീമ, മാറഞ്ചേരി റെയിഞ്ചിലെ കറുകത്തുരുത്തി ഇര്‍ശാദുല്‍ അനാം മദ്‌റസ മുഅല്ലിം സി എം യഹ്‌യ സഖാഫി, നെയ്‌നല്ലൂര്‍ കുറുപ്പം വീട്ടില്‍ അശറഫ് മകള്‍ ഹബീബ, വെട്ടിച്ചിറ റെയിഞ്ചിലെ ജീലാനി നഗര്‍ മുഹമ്മദ് സഖാഫി, കുണ്ടൂങ്ങല്‍ താനൂര്‍ മൂലക്കല്‍ അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ മകള്‍ സഫിയ, വെട്ടിച്ചിറ റെയിഞ്ചിലെ മജ്മഅ് മുഅല്ലിം റശീദ് സഖാഫി, കാവപ്പുര പോണിയേരി മൂസ മുസ്‌ലിയാരുടെ മകള്‍ മൈമൂന എന്നിവരുടെ നിക്കാഹാണ് നടന്നത്. എസ് ജെ എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ കാര്‍മിത്വം വഹിച്ചു. പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കൊമ്പം കെ പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപള്ളി, മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. അബൂഹനീഫല്‍ ഫൈസി സ്വാഗതവും വി വി അബൂബക്കര്‍ നന്ദിയും പറഞ്ഞു. |
Sunday, December 12, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend