ഉജ്വല റാലിയോടെ എസ് ജെ എം സമ്മേളനത്തിന് സമാപനം |
പാലക്കാട്: ബ്രീട്ടിഷ് അധിനിവേശത്തിനെതിരെ പടയോട്ടം നടത്തിയ ടിപ്പുവിന്റെ തട്ടകത്തില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടക്കുമെന്ന മുന്നറിയിപ്പുമായി കരിമ്പനകളുടെ നാട്ടില്‍ ആദര്‍ശത്തിന്റെ ധര്‍മ കാഹളം മുഴക്ക മുഅല്ലിം സമ്മേളനം സമാപിച്ചു. മദറസകള്‍ രാജ്യനന്മക്ക് എന്ന പ്രമേയത്തില്‍ 2010 ഏപ്രില്‍ മുതല്‍ ഇരുപതിന പരിപാടികളോടെ ആഘോഷിച്ചു വരുന്ന ഇരുപതാം വാര്‍ഷിക ത്തിന് സമാപനം ക്കുറിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ (ഇമാം നവവി(റ) നഗറില്‍ നടന്ന പതിനായിരക്കണക്കിന് മുഅല്ലിംകള്‍ അണി നിരന്ന സമ്മേളനത്തോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപ്തി കുറിച്ചത്. നേരത്തെ ഉച്ചക്ക് രണ്ടരക്ക് ഇമാം നവവി(റ) നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തിയോടെ സമ്മേളനത്തിന് തുടക്കം ക്കുറിച്ചു. തുടര്‍ന്ന് നടന്ന മഞ്ഞക്കുളം മഖാം സിയാറത്തിന് സയ്യിദ് യൂസുഫുല്‍ ബൂഖാരി തങ്ങള്‍ നേതൃത്വം നല്‍കി. ഇതിന് ശേഷം മഞ്ഞക്കുളം ദര്‍ഗയില്‍ നിന്ന് ആരംഭിച്ച മുഅല്ലിം റാലിനഗരത്തെ പാല്‍ക്കടലാക്കി മിഷ്യന്‍ സ്‌കുള്‍ ജംഗ്ഷന്‍, ടി ബി റോഡ്, ശകുന്തള ജംഗ്ഷന്‍, ജി ബി റോഡ്, സുല്‍ത്താന്‍ പേട്ട ജംഗ്ഷന്‍, കോയമ്പത്തൂര്‍ റോഡ് വഴി ഇമാം നവവി (റ) നഗറില്‍ സംഗമിച്ചു. മദ്‌റസകള്‍ക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും കൊല, കൊള്ള, ചൂതാട്ടം, ലഹരി ഉപയോഗം, അഴിമതി, വ്യഭിചാരം, ആത്മഹത്യ, ചൂഷണം, തീവ്രവാദം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടുന്നതിന് യുവതലമുറയെ വാര്‍ത്തെടു ക്കുന്നതിന് മദ്‌റസാധ്യാപകര്‍ ചെയ്യുന്ന സേവനങ്ങളും വിളിച്ചോതുന്ന മുദ്രവാക്യങ്ങള്‍ മുഴക്കിയുള്ള ധവളപ്പടയുടെ പ്രക്രടനം പാലക്കാട് നഗരത്തില്‍ പുതിയൊരു ചരിത്രമായി മാറി. |
Sunday, December 12, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend