Sunday, December 12, 2010

മഅ്ദിനില്‍ വിപുലമായ മുഹര്‍റം ആത്മീയചടങ്ങുകള്‍ സംഘടിപ്പിക്കുന്നു.

മലപ്പുറം: ഇസ്‌ലാമിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹര്‍റം മാസം അനുസ്മരണ ചടങ്ങുകളോടെ മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ വിപുലമായി സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ച മുഹര്‍റം പത്തിനാണ് വ്യത്യസ്തമായ ആത്മീയവേദികളോടെ ചടങ്ങുകള്‍ നടക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ആത്മീയ വേദികള്‍ക്ക് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലും പരിസരത്തും ആയിരക്കണക്കിന് വിശ്വാസികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആത്മീയചടങ്ങുകള്‍ക്കെത്തുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനുള്ള ഇഫ്താറും ചടങ്ങിലുണ്ടാകും. ചടങ്ങുകള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി മുന്നേറ്റങ്ങള്‍ക്കും പ്രവാചകന്മാരുടെ പോരാട്ടവിജയങ്ങള്‍ക്കും ശക്തിപകര്‍ന്ന മാസമാണ് മുഹര്‍റമെന്നും ഈ മാസത്തിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ട് മുസ്‌ലിം ലോകത്താകമാനം മുഹറം ആത്മീയ ചടങ്ങുകളോടെ അനുസ്മരിക്കണമെന്നും കേരളത്തില്‍ സംഘടിതമായ രൂപത്തില്‍ അത്തരം അനുസ്മരണങ്ങളെ സജീവമാക്കണമെന്നും യോഗത്തില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.

No comments:

Post a Comment

thank you my dear friend