ക്രിയാത്മക മത്സരം വൈജ്ഞാനിക മുന്നേറ്റത്തിന്: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ |
പുത്തിഗെ: സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്ന ക്രിയാത്മക മത്സരങ്ങള്‍ വിദ്യാര്‍ഥികളുടെ വൈജ്ഞാനിക പരിപോഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മഞ്ചേശ്വരം എം എല്‍ എ. സി എച്ച് കുഞ്ഞമ്പു പ്രസ്താവിച്ചു. 17-ാമത് ഓര്‍ഫനേജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്ന മുഹിമ്മാത്ത് പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിലെ അനാഥ-അഗതികള്‍ക്ക് ജീവിതം നല്‍കുന്നതോടൊപ്പം വൈജ്ഞാനിക മേഖലകളില്‍ ഉന്നത പടവുകള്‍ കയറാന്‍ അവസരം നല്‍കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹ്്മാന്‍, ബശീര്‍ പുളിക്കൂര്‍, അമീറലി ചൂരി തുടങ്ങിയവര്‍ പ്രസംഗിച്ചു. |
Saturday, December 18, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend