കാസര്‍കോട്: എ.പി.വി.വിഭാഗം സുന്നികളുടെ
പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ എം.എസ്.എഫ് ജില്ലാ സെക്രട്ടറിയെ
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സില്‍ നിന്നും പുറത്താക്കി. ഞായറാഴ്ച
ഉച്ച കഴിഞ്ഞ് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തെ ഒരു കോണ്‍ഫറന്‍സ്
ഹാളില്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗമാണ് നടപടിയെടുത്തത്. നടപടിക്കു
വിധേയനായ റൗഫ് ബായിക്കര യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. 80അംഗ
കൗണ്‍സിലിലെ അറുപതില്‍പ്പരം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
ഒറ്റക്കെട്ടായാണ് നടപിയെടുക്കാന്‍ തീരുമാനിച്ചതെന്നു പറയുന്നു.
എ.പി.വിഭാഗം സുന്നികള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന്
റൗഫിന് നേരത്തെ തന്നെ സംഘടനാ നേതൃത്വം മുന്നറിയിപ്പു
നല്‍കിയിരുന്നുവത്രേ. എന്നാല്‍ റൗഫ് ഇത് അവഗണിക്കുകയായിരുന്നെന്നു
പറയുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം റൗഫിനോട്
വാക്കാല്‍ വിശദീകരണം ആരാഞ്ഞിരുന്നു. താന്‍ എസ്.കെ.എസ്.എസ്.എഫിന്റെ
പ്രതിനിധിയായല്ല എ.പി.വിഭാഗത്തിന്റെ പരിപാടികളില്‍ സംബന്ധിച്ചതെന്നും
എം.എസ്.എഫിന്റെ ഭാരവാഹിയെന്ന നിലയിലാണ് പങ്കെടുത്തതെന്നുമായിരുന്നു
റൗഫിന്റെ വിശദീകരണമത്രേ. ഇതും വാക്കാലുള്ള മറുപടിയായിരുന്നു.
ഇതേ തുടര്‍ന്നാണ് എസ്.കെ.എസ്.എസ്.എഫിന്റെ അടിയന്തിര കൗണ്‍സില്‍ യോഗം
ചേര്‍ന്ന് റൗഫിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്‌തത്.
ജില്ലാ കൗണ്‍സില്‍ അംഗം എന്ന നിലയില്‍ മറുവിഭാഗത്തിന്റെ പരിപാടിയില്‍
പങ്കെടുത്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നു യോഗം അഭിപ്രായപ്പെട്ടു.
തുടര്‍ന്നാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. റൗഫിനെതിരെ സംഘടനാ വിരുദ്ധ
പ്രവര്‍ത്തനം നടത്തിയതിനു അച്ചടക്ക നടപടിയെടുത്തിട്ടുള്ളതായി ജില്ലാ
സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നടപടിക്കെതിരെ സംസ്ഥാന കൗണ്‍സിലിനു
പരാതി
നല്‍കും : റൗഫ്
കാസര്‍കോട്: എ.പി വിഭാഗം സുന്നികളുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ
പേരില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലില്‍ നിന്നും നീക്കം ചെയ്‌ത
നടപടിക്കെതിരെ സംസ്ഥാന കൗണ്‍സിലിനു പരാതി നല്‍കുമെന്ന് റൗഫ് ബായിക്കര
പ്രതികരിച്ചു. എതിര്‍വിഭാഗത്തിന്റെ രിപാടിയില്‍ പങ്കെടുക്കരുതെന്ന തീരുമാനം
ഏകപക്ഷീയമാണ്. സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ഇത്തരമെരു നിലപാടില്ല.
സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരവുമില്ല - റൗഫ് പറഞ്ഞു.
എം.എസ്.എഫിന്റെ പ്രതിനിധി എന്ന നിലയിലാണ് എ.പി വിഭാഗത്തിന്റെ
പരിപാടികളില്‍ സംബന്ധിച്ചത്. അതിനാല്‍ എസ്.കെ.എസ്.എസ്.എഫില്‍ നിന്നു
പുറത്താക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്? റൗഫ് ചോദിച്ചു. ജില്ലയില്‍
മാത്രം തുടരുന്ന ഈ നിലപാട് ഒരു വര്‍ഷം മുന്‍പ് ജില്ലാ മുസ്ലീംലീഗ്
കമ്മിറ്റിയില്‍ വരെ ചര്‍ച്ച ചെയ്‌തിരുന്നതായി അദ്ദേഹം
കൂട്ടിച്ചേര്‍ത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend