Wednesday, April 28, 2010

ആദര്‍ശ സംരക്ഷണത്തിന്‌ രംഗത്തിറങ്ങണം: നൂറുല്‍ ഉലമാ

കാസര്‍കോട്‌: ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ എസ്‌ വൈ എസ്‌ നടത്തുന്ന ആദര്‍ശ

സമ്മേളനങ്ങള്‍ക്ക്‌ ചെമനാട്‌, കുമ്പള പഞ്ചായത്ത്‌ സമ്മേനങ്ങളോടെ ആവേശകരമായ
തുടക്കം. കളനാട്ട്‌ നടന്ന ചെമനാട്‌ പഞ്ചായത്ത്‌ ആദര്‍ശ സമ്മേളനത്തില്‍
നൂറുല്‍ ഉലമാ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജില്ലാതല ഉദ്‌ഘാടനം
നിര്‍വ്വഹിച്ചു. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന
ബിദഈ ആശയക്കാര്‍ വിശുദ്ധ മതത്തെ വികലമാക്കാന്‍ ശ്രമിക്കുമ്പോള്‍ ആദര്‍ശ
സംരക്ഷണത്തിന്‌ രംഗത്തിറങ്ങേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണെന്ന്‌
മൗലാനാ എം എ പ്രവര്‍ത്തകരെ ഉണര്‍ത്തി. എസ്‌ വൈ എസ്‌ ഏറ്റെടുത്തിരിക്കുന്ന ഈ
ആദര്‍ശ പോരാട്ടത്തിന്‌ എല്ലാവരുടെയും പിന്തുണയുണ്ടാവണം. അബ്‌ദുല്‍ ഹമീദ്‌
മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. രാവിലെ മുതല്‍ നടന്ന ആദര്‍ശ പഠന
ക്ലാസ്സുകള്‍ സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ
എസ്‌ വൈ എസ്‌ സെക്രട്ടറി മുനീര്‍ ബാഖവി, അയ്യൂബ്‌ ഖാന്‍ സഅദി, പള്ളങ്കോട്‌
അബ്‌ദുല്‍ ഖാദിര്‍ മദനി, ശാഫി സഖാഫി ഏണിയാടി നേതൃത്വം നല്‍കി. കണ്ണമ്പള്ളി
ശാഫി, ഹമീദ്‌ മുസ്‌ലിയാര്‍, മൗക്കോട്‌ അബ്‌ദുല്ല തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.

No comments:

Post a Comment

thank you my dear friend