ദുബൈ സുന്നി മര്‍കസ്ആസ്ഥാന മന്ദിരം ഉല്‍ഘാനം ചെയ്‌തു
ദുബൈ: പ്രവാസി സമൂഹത്തില്‍ ബഹുമുഖ സേവനങ്ങളുമായി
പ്രവര്‍ത്തിച്ചു വരുന്ന ദുബൈ സുന്നി മര്‍കസിന്റെ പുതിയ ആസ്ഥാനം ഇന്ന് ദുബൈ
ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍
ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം
നിര്‍വഹിച്ചു . അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, ദുബൈ
റെഡ്ക്രസന്റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സറൂനി,
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി
അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്കു പുറമേ വിവിധ ഗവണ്‍മെന്റ് വകുപ്പു
പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു .
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴിനു നടക്കുന്ന പൊതു സമ്മേളനം എസ് വൈ
എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം ഉല്‍ഘാനം
ചെയ്‌തു . കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി .
ബശീര്‍ ഫൈസി വെണ്ണക്കോട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. എ പി
അബ്ദുല്‍ ഹഖീം അസ്ഹരി സംസാരിച്ചു.
ദേര അബൂബക്കര്‍ സിദ്ദീഖ് റോഡില്‍ അബുഹൈല്‍ പോസ്റ്റോഫീസിനു സമീപമാണ്
വിപുലമായ സൗകര്യങ്ങളോടെ മര്‍കസിന്റെ പുതിയ ആസ്ഥാനം പ്രവര്‍ത്തന
സജ്ജമായിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്കായി ലീഗല്‍ ഗൈഡന്‍സ്, തൊഴില്‍
മാര്‍ഗനിര്‍ദേശങ്ങള്‍, ലൈബ്രറി, ഖുര്‍ആന്‍ പഠനം, മദ്‌റസ, സാങ്കേതിക
പരിശീലനം, ഹജ്ജ് ഉംറ പഠനം തുടങ്ങിയ സേവനങ്ങള്‍ പുതിയ ആസ്ഥാനത്ത്
സജ്ജീകരിക്കുമെന്ന് പ്രസിഡന്റ് എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ
അറിയിച്ചു.
ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വര്‍ഷമായി
പ്രവര്‍ത്തിച്ചു വരുന്ന മര്‍കസിന്റെ ആഭിമുഖ്യത്തില്‍ മതവിജ്ഞാനം, തുടര്‍
വിദ്യാഭ്യാസം, വെല്‍ഫെയര്‍, ആതുര സേവനം തുടങ്ങിയ സേവനങ്ങളാണ് നടന്നു
വരുന്നത്. പ്രവാസികള്‍ക്ക് ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനും മര്‍കസ്
സൗകര്യമൊരുക്കുന്നു. ഔഖാഫ്, റെഡ് ക്രസന്റ്, ദുബൈ മുനിസിപ്പാലിറ്റി തുടങ്ങിയ
ഗവണ്‍മെന്റ് വകുപ്പുകളുമായി സഹകരിച്ച് ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളും
നടത്തി വരുന്നു.
No comments:
Post a Comment
thank you my dear friend