കാസര്‍കോട്: വീര്യം കുറഞ്ഞ മദ്യം കോളരൂപത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ നടക്കുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് എസ് വൈ എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമ്പൂര്‍ണ മദ്യനിരോധനത്തിന് നടപടി തുടങ്ങണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു. ടൂറിസത്തിന്റെയും സാമ്പത്തിക ലാഭത്തിന്റെയും മറവില്‍ ജനങ്ങളെ മുഴുവന്‍ മദ്യപന്മാരാക്കി മാറ്റാനുള്ള നയം ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. കൊച്ചുകുട്ടികള്‍ക്കുപോലും മദ്യം മോന്താന്‍ അവസരമൊരുക്കുന്ന സര്‍ക്കാറിന്റെ മദ്യനയം തിരുത്തണമെന്ന് റാലി ആവശ്യപ്പെട്ടു. നഗരംചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ച എസ് വൈ എസ് പ്രക്ഷോഭ റാലിക്ക് ജില്ലാ എസ് വൈ എസ് നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ചിത്താരി അബ്ദുല്ല ഹാജി, ബി കെ അബ്ദുല്ല ഹാജി, ഇബ്‌റാഹിം ഫൈസി ദേലംപാടി, എ ബി അബ്ദുല്ല മാസ്റ്റര്‍, ഹമീദ് പരപ്പ, മുഹമ്മദ് സഖാഫി പാത്തൂര്‍, മുനീര്‍ ബാഖവി തുരുത്തി, ശംസുദ്ദീന്‍ പുതിയപുര, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമാപന പൊതുസമ്മേളനം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഹമീദ് പരപ്പ, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും മുനീര്‍ ബാഖവി തുരുത്തി നന്ദിയും പറഞ്ഞു. മദ്യക്കോളക്ക് അനുമതി നല്‍കാതിരിക്കുക. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുക, മദ്യനിരോധനം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക, മദ്യവിരുദ്ധ ബോധവത്കരണം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുതന്നെ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് എക്‌സൈസ് വകുപ്പിനും അയച്ചുകൊടുത്തു. കുടുംബകലഹങ്ങളില്‍ 94 ശതമാനവും ബലാത്സംഗക്കേസുകളില്‍ 69 ശതമാനവും കൊലപാതകങ്ങളില്‍ 84 ശതമാനവും വാഹനാപകടങ്ങളില്‍ ബഹുഭൂരിഭാഗവും മദ്യം മൂലമാണെന്ന് സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു |
Wednesday, April 28, 2010
മദ്യക്കോളക്കെതിരെ എസ് വൈ എസ് പ്രക്ഷോഭറാലിയില്‍ പ്രതിഷേധമിരമ്പി
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend